Friday, January 2, 2026
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: 'ആറ്റൂർ കൃഷ്ണ പിഷാരടി'

ഓർമ്മയിലെ മുഖങ്ങൾ: ‘ആറ്റൂർ കൃഷ്ണ പിഷാരടി’

അവതരണം: അജി സുരേന്ദ്രൻ

നമ്മുടെ ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന മലയാള, സംസ്കൃത പണ്ഡിതനായ ആറ്റൂർ കൃഷ്ണ പിഷാരടി യുടെ ഓർമ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ…

സംസ്കൃതത്തിൽ ഏറെ പാണ്ഡിത്യമുള്ള ആറ്റൂർ,..കവി, വിവർത്തകൻ, സംഗീതഞ്ജൻ,ഗവേഷകൻ, പ്രസാധകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രസിദ്ധനായ ഒരു സാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു .

ഒക്ടോബർ 4ന് വടക്കാഞ്ചേരിക്ക് അടുത്ത് ആറ്റൂരിൽ ആറ്റൂർ പിഷാരത്തെ പാപ്പിക്കുട്ടിപ്പിഷാരസ്യാരുടേയും വെള്ളാറ്റഞ്ഞൂർ മനയ്ക്കൽ നാരായണൻ
നമ്പൂതിരിയുടേയും മകനായി ജനിച്ചു.പ്രാഥ മിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനം കൊടുങ്ങല്ലൂർ കോവിലകത്തായിരുന്നു.

പഠനശേഷം അദ്ദേഹം അദ്ധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു. തുടർന്ന് മൂന്നു വർഷക്കാലം പല സ്ഥലങ്ങളിലും ജോലി നോക്കി.നാനിക്കുട്ടി പിഷാരസ്യാരുമായിട്ടുള്ള വിവാഹം ആറ്റൂരിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി.ഭാര്യയിൽ നിന്നും സംഗീതജ്ഞാനത്തിന്റെ പടവുകൾ താണ്ടാനും ഒപ്പം തിരിച്ച് വീണ പഠിപ്പിക്കാനും തുടങ്ങി. ആലത്തൂർ ഹൈസ്കൂളിൽ ഭാഷാ
അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ് തൃശൂർ ഭാരത വിലാസം പ്രസ്സുടമ മാളിയമ്മാവു കുഞ്ഞു വറീത് പ്രസാധക സ്ഥാനം നൽകി ആറ്റൂരിനെ തൃശൂർക്ക് ക്ഷണിക്കുന്നത്. പിന്നീടുള്ള നാലഞ്ചു കൊല്ലത്തെ ജീവിതമാണ് യഥാർത്ഥത്തിൽ ആറ്റൂരിന്റെ സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്.

തൃശൂരിൽ വച്ച് ശ്രീരാമവർമ്മ അപ്പൻ തമ്പുരാൻ ,മഹാകവി കുണ്ടൂർ നാരായണ
മേനോൻ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരുമായി വലിയ ഒരു സൗഹൃദവലയം ഉണ്ടാക്കി എടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനിടയിൽ അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം മംഗളോദയം മാസികയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിക്കുകയും മാസികയിൽ നിരൂപണങ്ങൾ എഴുതുകയും ചെയ്തിരുന്നു. ഈ സമയത്ത് നീതിമാല എന്ന ഒരു ബാലസാഹിത്യ പുസ്തകം എഴുതുകയും ഉണ്ടായി.

ഏ.ആർ രാജരാജവർമ്മ തമ്പുരാന്റെ മണിദീപിക എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഭാഷാദ്ധ്യാപകനായിരുന്ന തമ്പുരാൻ ഈ നിരൂപണം വായിച്ച് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാകുകയും തന്റെ സഹപ്രവർത്തകനായി ജോലി ചെയ്യാൻ അദ്ദേഹത്തെ അങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു.അങ്ങനെ തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു.

കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം എല്ലാ ചുമതലകളും ഏറ്റെടുക്കേണ്ടി വന്നു.18 വർഷത്തോളം മഹാരാജാസ് കോളേജിൽ സേവനമനുഷ്ഠിച്ചു. അതിനു ശേഷം 5 വർഷത്തോളം ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായും ജോലി ചെയ്തു.ഈ സമയത്താണ് ഉത്തരരാമചരിതം ഒന്നാം ഭാഗം ബാല രത്നം, ലഘുരാമായണം, അംബരീഷചരിതം കഥകളിയുടെ വ്യാഖ്യാനം ലീലാതിലകം തർജ്ജിമ, സംസ്കൃത പാoപുസ്തകം, ഉണ്ണുനീലിസന്ദേശം എന്നിവ എഴുതിയത്.

ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് താമസം മാറ്റി. 1964 ജൂൺ അഞ്ചിന് അദേഹം അന്തരിച്ചു. ആ ഓർമ്മക്കു മുന്നിൽ പ്രണാമം….

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

3 COMMENTS

  1. പുത്തൻ അറിവ് നൽകുന്ന ലേഖനം
    ആറ്റൂരിന്റെ ജീവിതവഴികൾ നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com