Sunday, November 24, 2024
HomeKeralaപെട്രോളും ഡീസലും ഇനി വീട്ടിലുമെത്തും: ഇന്ത്യയില്‍ തരംഗമാകാനൊരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി.

പെട്രോളും ഡീസലും ഇനി വീട്ടിലുമെത്തും: ഇന്ത്യയില്‍ തരംഗമാകാനൊരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി.

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ തരംഗം ആവാൻ ഒരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി. ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നല്‍കുന്ന തരത്തിലാണ് ഇതിന്റെ സര്‍വീസ്.
അതുകൊണ്ടു തന്നെ പെട്രോള്‍ തീര്‍ന്നു പോയാലും വഴിയില്‍ കിടന്നുപോകുമെന്ന് ഇനി വിഷമിക്കേണ്ടതില്ല. വ്യക്തികള്‍ക്കോ രജിസ്റ്റര്‍ ചെയ്യാത്ത മറ്റ് സ്ഥാപനങ്ങള്‍ക്കോ ഇന്ത്യയില്‍ ഇന്ധനം കൊണ്ടുപോകാനും വിതരണം ചെയ്യാനും അനുവാദമില്ല എന്ന് നമുക്കറിയാം.

ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്ബനികളാണ് ഇന്ത്യയില്‍ പ്രധാനമായും ഇന്ധനവിതരണം നടത്തുന്നത്. ഈ ഇന്ധനവിതരണ കമ്ബനികള്‍ തന്നെയാണ് ഓണ്‍ലൈൻ വഴി ഇന്ധനവിതരണം വീട്ടുപടിക്കല്‍ എത്തിക്കാനും നേതൃത്വം നല്‍കുന്നത്. നിലവില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇന്ധനം വാതില്‍ക്കല്‍ എത്തിക്കുന്ന സേവനം ആരംഭിച്ചിട്ടുള്ളത്.

നിലവില്‍ ഇന്ത്യൻ ഓയിലിന്റെ സേവനമായ Fuel@Call വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. FuelBuddy, Hamsafar, PepFuels, Repos Energy തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇപ്പോള്‍ ഇന്ത്യയില്‍ ഇന്ധന വിതരണ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും ഓണ്‍ലൈൻ ഇന്ധനവിതരണം വ്യാപിക്കപ്പെടുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments