ഫിലഡൽഫിയ: “മലയാളി മനസ്സ് USA കേരള സാഹിത്യ വേദി” മൂന്ന് കാറ്റഗറികളിലായി നടത്തിയ ഡിസംബർ മാസത്തിലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
കാറ്റഗറി 1ൽ മികച്ച രചനയായി ശ്രീമതി ജെസിയ ഷാജഹാൻ രചിച്ച ‘മരിയാന ട്രഞ്ച്’ എന്ന കഥയും കാറ്റഗറി 2 ൽ മികച്ച രചനയായി കുമാരി സാന്ദ്ര നൈനാൻ എഴുതിയ ‘ബെഫാന’ എന്ന ലേഖനവും കാറ്റഗറി 3 യിൽ മികച്ച രചനയായും, മികച്ച ജനപ്രിയ രചനയായും ശ്രീമതി റീന നൈനാന്റെ ‘റിച്ച് പ്ലം കേക്ക്’ എന്ന പാചക കുറിപ്പും തിരഞ്ഞെടുക്കപ്പെട്ടു.
ഡിസംബർ മാസത്തിലെ വിജയികളുടെ രചനകളുടെ മൂല്യനിർണ്ണയം നടത്തിയിരിക്കുന്നത് ശ്രീ. ബൈജു തെക്കും പുറത്ത്, ശ്രീമതി മിനി സജി, ശ്രീമതി മേരി ജോസി മലയിൽ, ശ്രീ രവി കൊമ്മേരി എന്നിവരടങ്ങിയ പാനലായിരുന്നു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഉടനെ അയച്ചു നൽകുന്നതായിരിക്കും. നവംബർ മാസത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് കൃത്യമായി നൽകിയ സന്തോഷം ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.
ഡിസംബർ മാസത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത് ഫിലഡൽഫിയയിലെ മികച്ച സംഘാടകനും, കലാകാരനും, എക്സ്പ്രസ്സ് ടാഗ്സ് & ടൈറ്റിൽസ് എന്ന ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഉടമയുമായ…
ബിജു ചാക്കോ
സമ്മാനത്തിന് അർഹമായ രചനകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.
മരിയാന ട്രെഞ്ച് (കഥ – ക്രിസ്തുമസ് സ്പെഷ്യൽ – 36) ✍ജസിയഷാജഹാൻ
ബെഫാന (ലേഖനം – ക്രിസ്തുമസ് സ്പെഷ്യൽ – 35) ✍സാന്ദ്ര നൈനാൻ വാകത്താനം
റിച്ച് പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം (ക്രിസ്തുമസ്സ് സ്പെഷ്യൽ – 6) ✍റീന നൈനാൻ വാകത്താനം
മലയാളി മനസ്സ് USA കേരള സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു.