ആലപ്പുഴയിൽ 20 പവൻ തിരുവാഭരണം കവർന്ന് ഒളിവിൽപ്പോയ കീഴ്‌ശാന്തി സ്വർണം പണയം വെക്കുന്നതിനിടെ പിടിയിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. തുറവൂർ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷ്ടിച്ച് കടന്നു കളഞ്ഞ രാമചന്ദ്രൻ 4 ദിസമായി ഒളിവിലായിരുന്നു.
മോഷ്ടിച്ച സ്വർണം കൊച്ചി കടവന്തറയിലുള്ള പണമിടപാട് സ്ഥാപനത്തിൽ പണയം വെക്കാൻ ശ്രമിക്കുന്നതിനിടെയാണ് കീഴ്ശാന്തി പിടിയിലായത് സംശയം തോന്നിയ ജീവനക്കാർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയടങ്ങിയ 20 പവൻ തിരുവാഭരണങ്ങൾ വിഷു ദിവസമാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. അന്നേദിവസം രാത്രിയോടെയാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. ക്ഷേത്രത്തിലെ മേൽശാന്തി അവധിയിലായിരുന്നതിനാൽ പൂജകള്‍ ചെയ്തിരുന്നത് രാമചന്ദ്രന്‍ പോറ്റിയായിരുന്നു.