Thursday, May 21, 2026
Homeകേരളംതുറവൂർ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ

തുറവൂർ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ

ആലപ്പുഴയിൽ 20 പവൻ തിരുവാഭരണം കവർന്ന് ഒളിവിൽപ്പോയ കീഴ്‌ശാന്തി സ്വർണം പണയം വെക്കുന്നതിനിടെ പിടിയിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. തുറവൂർ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷ്ടിച്ച് കടന്നു കളഞ്ഞ രാമചന്ദ്രൻ 4 ദിസമായി ഒളിവിലായിരുന്നു.

മോഷ്ടിച്ച സ്വർണം കൊച്ചി കടവന്തറയിലുള്ള പണമിടപാട് സ്ഥാപനത്തിൽ പണയം വെക്കാൻ ശ്രമിക്കുന്നതിനിടെയാണ് കീഴ്ശാന്തി പിടിയിലായത് സംശയം തോന്നിയ ജീവനക്കാർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയടങ്ങിയ 20 പവൻ തിരുവാഭരണങ്ങൾ വിഷു ദിവസമാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. അന്നേദിവസം രാത്രിയോടെയാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. ക്ഷേത്രത്തിലെ മേൽശാന്തി അവധിയിലായിരുന്നതിനാൽ പൂജകള്‍ ചെയ്തിരുന്നത് രാമചന്ദ്രന്‍ പോറ്റിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com