ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം `പെൺ കരുത്ത് 2025′ എന്ന പേരിൽ സുലൈമാനിയയ്ക്കു സമീപം അബു തുർക്കി ഇസ്തിറായിൽ വെച്ച് വിവിധകലാ പരിപാടികളോട് കൂടി ആഘോഷിച്ചു. വനിതാ വിഭാഗം കൺവീനർ കുമാരി ദീപിക സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടികൾ പിജെസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉത്ഘാടനം ചെയ്തു. ജിദ്ദ അൽ ഹുക്കുമ ഇന്റർനാഷണൽ സ്കൂൾ അധ്യാപികയും, കൗൺസിലിംഗ് സൈക്കോളജിസ്റ്റും, എഴുത്തുകാരിയും, ജിദ്ദ സിജി വുമൺ കളക്റ്റീവ് വൈസ് ചെയർ പേഴ്സണുമായ ശ്രീമതി.നബീല അബുബക്കർ മുഖ്യ അതിഥി ആയിരുന്നു.

സ്ത്രീകളുടെ അവകാശത്തിനായി പോരാടുവാൻ പുതിയ തലമുറയിലെ വനിതകൾ സ്വയം പ്രാപ്തരാവണമെന്നും, കുടുംബ ബന്ധങ്ങൾക്കും, ഔദ്യോഗിക സ്‌ഥാനമാനങ്ങൾക്കും ഉപരിയായി സ്വന്തം കഴിവുകളെ ഉത്തേജിപ്പിക്കാനും, സർഗ്ഗാത്മകമായ കഴിവുകൾ സമൂഹത്തിന് പ്രയോജനമാകുന്ന വിധം പ്രകടിപ്പിക്കാനും, കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനുമൊപ്പം മറ്റൊരാളെ സഹായിക്കുകയും ചെയ്യുന്ന കാര്യത്തിലും വനിതകൾ പ്രാമുഖ്യം കൊടുക്കണമെന്ന് തന്റെ മുഖ്യ പ്രഭാഷണത്തിൽ ശ്രീമതി നബീല അബുബക്കർ പറഞ്ഞു.
വനിതാ വിഭാഗം വാർഷിക റിപ്പോർട്ട് ലിയാ ജെനി അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി ദീപിക സന്തോഷ് കൺവീനറായും, ജിയ അബീഷ് ജോയിന്റ് കൺവീനറുമായി ചുമതല ഏൽക്കുകയും ചെയ്തു. പിജെസ് വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അനിൽ കുമാർ പത്തനംതിട്ട, കൾച്ചറൽ കൺവീനർ വർഗീസ് ഡാനിയൽ, ഷബാന നൗഷാദ് എന്നിവർ ആശംസ പ്രസംഗം നടത്തി. വൈഷ്ണവി വിനോദ് അവതാരികയും ആയിരുന്നു. പ്രിയ സഞ്ജയ് സ്വാഗതവും, ജിയ അബീഷ് നന്ദിയും പറഞ്ഞു.
വനിതാ വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, ഗാന സന്ധ്യ, നാദിയ നൗഷാദും ദീപിക സന്തോഷും ചിട്ടപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഹൃദ്യമായിരുന്നു. ബിജി സജി, സുശീല ജോസഫ്, നിഷ ഷിബു, ബീന അനിൽ കുമാർ, സൈന അലി, അനില മാത്യു, അനു ഷിജു, മോളി സന്തോഷ്, ജിഷ വിനോദ് കുമാർ, ലിജി ബൈജു, ജിനിമോൾ ജോയ്, അശ്വതി അജയഘോഷ്, ആശ, മഞ്ചു ജിനു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും, നേതൃത്വം നൽകുകയും ചെയ്തു.






