Thursday, December 26, 2024
Homeകേരളംവിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ട് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത് പ്രവർത്തന സജ്ജമായി.

മികവുറ്റതും നൂതനവുമായ തൊഴിൽ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുക, ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വഴി തുറക്കുകയും ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിസാധ്യതകള്‍ യുവാക്കൾക്ക് ലഭ്യമാക്കുകയുമാണ് സ്കിൽ പാർക്ക് ലക്ഷ്യം വയ്ക്കുന്നത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാകും വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. അസാപ് കേരള നടത്തുന്ന വിവിധ നൈപുണ്യ കോഴ്‌സുകളും, സർക്കാരിന്റെ മറ്റു പരിശീലന പരിപാടികളും വിഴിഞ്ഞം സ്‌കിൽ പാർക്കിൽ ഉണ്ടായിരിക്കും.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്‌സുകള്‍ അസാപ് കേരള വഴി നല്‍കും.
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യാർത്ഥം ഹോസ്റ്റൽ സൗകര്യവും സ്‌കിൽ പാർക്കിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 18 കോടി 20 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 16,387 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാലു നിലകളിലാണ് ഹോസ്റ്റൽ ബ്ലോക്ക്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോടുകൂടിയ ഐ.ടി ലാബ് സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നശേഷിസൗഹൃദമായാണ് സ്കിൽ പാർക്ക്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കുള്ള ടൈലുകൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒന്നര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 20 കെഎൽഡി സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റും ‌സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്സ്, ഫിറ്റ്നസ് ട്രെയ്നിങ്, മറൈൻ സ്ട്രക്ചറൽ ഫിറ്റർ,ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് ,ഹെയർ സ്റ്റൈലിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, തയ്യൽ, എന്നീ നൈപുണ്യ വികസന കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രാൻസിറ്റ് കാമ്പസ് വിലാസം : ടിസി -1776, രാഖി, ഐആർ ബിൽഡിംഗ്, മുക്കോല, തിരുവനന്തപുരം.
ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്ക്,പനവിളക്കോട്, വിഴിഞ്ഞം,തിരുവനന്തപുരം
cspvizhinjam@asapkerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments