തിരുവനന്തപുരം :- സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും.
ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു . വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണന നല്‍കുമെന്ന് അറിയുന്നു . കേന്ദ്രം തഴഞ്ഞ പദ്ധതിയാണ് വയനാട് പാക്കേജ് .സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചേക്കും