Logo Below Image
Monday, November 10, 2025
Logo Below Image
Homeഇന്ത്യതമിഴ് സിനിമയിലെ ചില നടിമാർക്കും സുരക്ഷാ പ്രശ്നങ്ങളുണ്ട്: നടൻ വിശാൽ, തമിഴ് സിനിമ ലോകത്തും അന്വേഷണം...

തമിഴ് സിനിമയിലെ ചില നടിമാർക്കും സുരക്ഷാ പ്രശ്നങ്ങളുണ്ട്: നടൻ വിശാൽ, തമിഴ് സിനിമ ലോകത്തും അന്വേഷണം ഉണ്ടാകും

ചെന്നൈ: തമിഴ് സിനിമയിലെ ചില നടിമാർക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നടനും തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ. ചില നടിമാർക്ക് സുരക്ഷ പ്രശ്നങ്ങളുണ്ട്. അതിനാൽ ബൗൺസർമാരെ വയ്ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

തമിഴിലെ ഇരുപത് ശതമാനം നടിമാർക്ക് മാത്രമാണ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നത്. ബാക്കിയുള്ള 80 ശതമാനം നടിമാരും ചതിക്കുഴിയിൽപ്പെടുകയാണ്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് വിശാൽ പറഞ്ഞു.ഹേമ കമ്മിറ്റി മലയാള സിനിമ മേഖലയിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം തമിഴ് സിനിമ ലോകത്തും ഉണ്ടാകണം. ഇതിനായുള്ള നടപടികൾ നടികർ സംഘം ആലോചിക്കും.

പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം പ്രവർത്തിക്കുന്നത്. തമിഴ് സിനിമയിലെ സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് സംഘടന നിലകൊള്ളുന്നത്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിശാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടികർ സംഘം നേതാവും നടനുമായ വിശാൽ പറഞ്ഞു. താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കും. മോശം അനുഭവങ്ങൾ നേരിട്ടവർ തുറന്നു പറയണമെന്ന് വിശാൽ കൂട്ടിച്ചേർത്തു.

അവസരത്തിനായി അഡ്ജസ്റ്റ്മെൻ്റ് വേണമെന്ന് പറയുന്നവരെ ആ നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം. ഇവരെ വെറുതേ വിടരുത്. സ്ത്രീകൾ ഇത്തരത്തിൽ മറുപടി നൽകിയാൽ മാത്രമേ ഇത്തരക്കാരെ നിയന്ത്രിക്കാനാകൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. പരാതിയുള്ള തമിഴ് സിനിമയിലെ സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ടുവരണം. പ്രസ്താവനകളേക്കാൾ ആവശ്യം നടപടികളാണെന്ന് വിശാൽ കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ പത്ത് ദിവസത്തിനുള്ളിൽ അസോസിയേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാൽ വ്യക്തമാക്കി. നടികർ സംഘം അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇത്തരമൊരു നടപടി ആവശ്യമാണ്. സ്ത്രീകളോട് മോശമായി പെരുമാറുന്ന പുരുഷന്മാരുണ്ടെന്നും വിശാൽ പറഞ്ഞു.

വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരികയും നേതൃനിരയിലുള്ളവരടക്കമുള്ളവർക്കെതിരെ ആരോപണം ഉയർന്നതോടെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാജിവച്ചിരുന്നു. സൂപ്പർതാരവുമായ മോഹൻലാൽ ഉൾപ്പെടെയുള്ളവരാണ് രാജി സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം 2017ലാണ് കേരള സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com