ആവശ്യമുള്ള ചേരുവക
പച്ച മാങ്ങ – 1 കിലോ
കടുക് – 4 സ്പൂൺ
പെരുജീരകം – 2 സ്പൂൺ
ചെറിയ ജീരകം – 3 സ്പൂൺ
വറ്റൽ മുളക് – 6 എണ്ണം
കരിജീരകം – 1 സ്പൂൺ
അയമോദകം – 2 സ്പൂൺ
കാശ്മീരിമുളക് പൊടി – 3 സ്പൂൺ
മഞ്ഞൾ പൊടി – 1 1/2 സ്പൂൺ
കടുക് എണ്ണ – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കായപൊടി – 1/2 സ്പൂൺ
ഉലുവ – 2 സ്പൂൺ
മാങ്ങ കഴുകി മാങ്ങയുടെ പുറത്തുള്ള വെള്ളം ഒരു തുണികൊണ്ടു തുടച്ചുമാറ്റണം ശേഷം ഒരു മാങ്ങ പതിനാറ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പാത്രത്തിലൊ മുറത്തിലോ കഷ്ണങ്ങളാക്കിയ മാങ്ങാ ഇട്ട് ഒരു രണ്ടു മണിക്കൂർ വെയിലത്തു വെയ്ക്കുക !
അടുത്തതായി ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ സ്റ്റൗവ്വിൽ വച്ചു ചൂടാകുമ്പോൾ കടുക് , പെരുംജീരകം, ജീരകം, വറ്റൽ മുളക്, ഉലുവ എല്ലാം കൂടി ഇട്ട് ചെറുതായി ചൂടാക്കി എടുക്കാം.
മസാല തണുത്തതിന് ശേഷം തരിതരിയായി. പൊടിച്ചെടുക്കണം,, അടുത്തതായി . സ്റ്റൗവ്വിൽ പാൻവച്ച് കടുക് എണ്ണ ഇട്ടു നന്നായി ചൂടാക്കി എടുക്കുക. ഒരു ഭരണിയൊ ചില്ലു പാത്രമൊ എടുത്ത് അതിലേക്ക് അയമോദകം, കരിംജീരകം, ചേർത്ത് ‘ അതിലേക്ക് നേരത്തെ പൊടിച്ച് വെച്ച മസാല കൂടി ചേർക്കുക. ശേഷം മുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മാങ്ങാ അതിലേക്കിട്ട് ചൂടാക്കിയ എണ്ണ ചെറിയ ചൂടോടു കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കുക. ഭരണി നന്നായി അടച്ചു വച്ച് രണ്ടു ദിവസം ഒരു മണിക്കൂർ വീതം വെയിലത്തു വയ്ക്കുക അഞ്ചു ദിവസം കഴിഞ്ഞ് എടുത്ത് കഴിക്കാം!