Logo Below Image
Monday, November 10, 2025
Logo Below Image
Homeഅമേരിക്ക"മാഗ്" തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാൻ ചാക്കോ തോമസ്

“മാഗ്” തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാൻ ചാക്കോ തോമസ്

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് നവമ്പറിലാണെങ്കിലും ആവേശകരമായ ഒരു പോരാട്ടത്തിന്റെ സൂചനകൾ നൽകി നിരവധി സ്ഥാനാർത്ഥികൾ രംഗത്ത് വന്നു കഴിഞ്ഞു. ഒന്നിലധികം പാനലുകൾ ഈ വര്ഷത്തെ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നുറപ്പാണ്.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ചാക്കോ തോമസ് ( തങ്കച്ചൻ) പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹൂസ്റ്റണിൽ വിവിധ രംഗങ്ങളിൽ സജീവമായ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പാനലിന് നേതൃത്വം നൽകി കൊണ്ട് മാഗിനെ പ്രവർത്തന മേഖലകളിൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുമെന്ന് ചാക്കോ തോമസ് പറഞ്ഞു. യുവാക്കളെയും വനിതകളെയും പ്രായമായവരെയും ഉൾപ്പെടുത്തി ഒരു ശക്തമായ പാനലിനു രൂപം കൊടുത്തു കൊണ്ടിരിയ്ക്കുകയാണെന്നു ചാക്കോ പറഞ്ഞു

ഹൂസ്റ്റണിലെ മലയാളികൾക്ക് സുപരിചിതനാണ് ചാക്കോ തോമസ്. 30 വർഷത്തിലേറെയായി താൻ അഭിമാനത്തോടെ സേവിക്കുന്ന കമ്മ്യൂണിറ്റിയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ (MAGH) പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്.
മാഗ്‌ ൽ നിരവധി വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന ചാക്കോ തോമസ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ഒന്നിലധികം തവണ പ്രവർത്തിച്ചു. ഈ അനുഭവങ്ങൾ സംഘടനയുടെ മൂല്യങ്ങൾ, പ്രവർത്തനങ്ങൾ, നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകാൻ തന്നെ സഹായിച്ചുവന്നു അദ്ദേഹം പറഞ്ഞു .

നിലവിൽ സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു, അവിടെ സംരംഭകർ, പ്രൊഫഷണലുകൾ, കമ്മ്യൂണിറ്റി സംഘടനകൾ എന്നിവരൂമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

വിവിധ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന ചാക്കോ തോമസ് ഓർത്തഡോൿസ് സഭയുടെ സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് ഓഫ് ഇന്ത്യയുടെ ട്രഷററായി മൂന്ന് തവണയും സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നമ്മുടെ ശക്തമായ പൈതൃകത്തെ കാത്തുസൂക്ഷിച്ച്‌ സുതാര്യത, ഉത്തരവാദിത്തം,സഹകരണ മനോഭാവം എന്നിവയോടെ മാഗിനെ നയിക്കാൻ ലക്ഷ്യമിടുന്ന ചാക്കോ തോമസ് എല്ലാ മാഗ് അംഗങ്ങളുടെയും നിർലോഭമായ പിന്തുണ ആവശ്യപ്പെട്ടു.

പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com