എൻ്റെ വീടിൻ്റെ മുൻപിലാണ് കണ്ഠകർണ്ണ ക്ഷേത്രം എല്ലാവർഷവും വിഷു കഴിഞ്ഞ് പത്താമുദയം….പത്താമുദയം വളരെ ആഘോഷമായിട്ടാണ് നടത്താറുള്ളത്.
പുള്ളുവൻപാട്ടും , കളംവരച്ചു തുള്ളലും . അങ്ങിനെ ഒരാഴ്ചയാണ് ഉത്സവം .ഓരോ ദിവസവും നാടകം ,കഥാപ്രസംഗം, ഗാനമേള ഭരതനാട്യം. അങ്ങിനെ പോകുന്നു പരിപാടികൾ ‘
അമ്പലത്തിനടുത്ത് ഒരു ക്ലബ്ബുണ്ടായിരുന്നു –
ഞായറാഴ്ച്ച രാവിലെ ക്ലബ്ബ് തുറക്കും വൈകിട്ടുവരെ പാട്ടും ഡാൻസുമൊക്കെയായിരിക്കും . അന്നെനിക്കു പന്ത്രണ്ടു വയസ്സു പ്രായം. കലയോടുള്ള താല്പര്യം കൊണ്ട് ഞാനും അവിടെപ്പോകും എൻ്റെ കൂട്ടുകാരിമോളിയുടെ ചേട്ടൻന്മാരായിരുന്നു ക്ലബ്ബിൻ്റെ ഭാരവാഹികൾ.
കലാ കായിക മത്സരങ്ങൾക്ക് പ്രോത്സാഹനം നൽകുകയും പഠിപ്പിക്കുകയും അവർക്കു വേണ്ടസഹായം ചെയ്തു കൊടുക്കുകയും ചെയ്യും,
‘’‘സ്റ്റാലിൻ ചേട്ടൻ ( മോളിയുടെ ചേട്ടൻ ) എന്നോടുചോദിച്ചു നീ പാടുകയും നൃത്തം ചെയുകയും ഒക്കെചെയ്യുമല്ലോ നിനക്ക് പത്താം ഉദയത്തിൻ്റെ ഒരു ദിവസത്തെ പ്രോഗ്രാമിൽ നീ അവതരിപ്പിക്കുന്ന ഒരു ഡാൻസ് പ്രോഗ്രാം വെയ്ക്കാലോഎന്ന് .. ഞാൻ പറഞ്ഞു എൻ്റെ പപ്പയോടു ചോദിച്ചിട്ടു പറയാം..
അങ്ങിനെ പപ്പയോടു ചോദിച്ചു അനുവാദം വാങ്ങി. എൻ്റെ വീട്ടിൽ എല്ലാവരും കലയോടു താല്പര്യം ഉള്ള കൂട്ടത്തിലാണ് ..പപ്പ ഒരു കാര്യം മാത്രമെ പറഞ്ഞുള്ളു..
“ഡാൻസൊക്കെ ഒക്കെ കളിച്ചോ നിൻ്റെ പ്രോഗ്രാം കണ്ടു നാട്ടുകാർ കൂവി എന്നും പറഞ്ഞു കരയാൻ നിൽക്കരുത്”
ഞാൻമറുപടി ഒന്നും പറഞ്ഞില്ല..
സ്റ്റാലിൻ ചേട്ടനോടും, സാഗറേട്ടനോടും ജോബേട്ടനോടും പപ്പറഞ്ഞ കാര്യം അവതരിപ്പിച്ചു അവർ എനിക്കാത്മ ധൈര്യം തന്നു. അങ്ങിനെ ഒരു മാസം മുൻപ് തന്നെ ഞാൻ കുറച്ചു കുട്ടികളെ സംഘടിപ്പിച്ചു. അഞ്ചും ആറുംവയസ്സു പ്രായമുള്ള കുട്ടികളെ അതിൽ എൻ്റെ അനുജത്തി , മെർലിൻ, അടുത്ത വീടുകളിലെ കുട്ടികൾ, മേരിക്കുട്ടി,, മോളി, മറ്റു കുട്ടികളുടെ പേര് ഓർമ്മയില്ല.
. അന്നു കുട്ടികളെ ഡാൻസു പഠിപ്പിച്ച പാട്ടുകൾ’
കിലു കിലുക്കുംകിലുകിലുക്കും,
വിരലൊന്നു മുട്ടിയാൽ.
ഭൂമിദേവി പുഷ്പ്പിണിയായി
കാശ്ത്തെറ്റിപ്പൂവിനൊരു .
എല്ലാ പാട്ടും ഓർമ്മയിൽ വരുന്നില്ല
കുട്ടികൾ സ്റ്റെപ്പ്സ് ഒക്കെ നന്നായി
പഠിച്ചു .കാത്തിരുന്ന ആ ദിവസം വന്നു
ഉള്ളിൽനല്ല പേടി ഉണ്ടായിരുന്നു. എങ്കിലും സംയമനം പാലിച്ചു ഏഴു മണിക്കായിരുന്നു ഞങ്ങളുടെ പ്രോഗ്രാം. കുട്ടികളെ മെയ്ക്കപ്പ് ചെയ്തു റെഡിയാക്കി.
എൻ്റെ കൂടെ പാടാൻ എൻ്റെ നേരെ ഇളയ അനുജത്തി ഐസിന്തും ഉണ്ടായിരുന്നു ഞങ്ങൾ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു സ്റ്റേജ് തൊട്ടുവണങ്ങി കുട്ടികളും ഞങ്ങളും സ്റ്റേജിലേക്ക്
കയറി മൈക്ക് വച്ചിരിക്കുന്ന സ്ഥലത്ത് എന്നോടും അനുജത്തിയോടും ഇരിക്കാൻ പറഞ്ഞു .പാട്ട് ഒക്കെ ബുക്കിൽ എഴുതി എടുത്തിരുന്നു കുട്ടികൾ നന്നായി കളിക്കണേ ഞാൻ പഠിപ്പിച്ചതൊന്നും മറക്കരുതെ എന്നു പ്രാർത്ഥിച്ചിട്ടാണ് മൈക്കിൻ്റെ മുൻപിൽ ഇരുന്നത്. ഒരു തബലയും, ഒരു ഹാർമോണിയവും മാത്രമെ ഉണ്ടായിരുന്നുള്ളു.
കർട്ടൻ ഉയർന്നു..
ലാലൻ ചേട്ടൻ (ക്ലബിൻ്റെ ഭാരവാഹി )
അനൗൺ മെൻ്റു ചെ്തു കാസ്പ്പറുടെ മക്കൾ മാഗ്ളിനും , ഐസിന്തും ഡാൻസു പഠിപ്പിച്ച കുട്ടികൾ അവതരിപ്പിക്കുന്ന ഡാൻസ് ഉടനെ ആരംഭിക്കും കർട്ടൻ താണു …..വീണ്ടും കർട്ടൻ ഉയർന്നു കുട്ടികൾ നിരന്നുനിന്നു.ഞങ്ങൾ പാട്ടുപാടി തുടങ്ങി അതിൽ എല്ലാകുട്ടികളും ഞാൻ പഠിപ്പിച്ചതുപോലെ തന്നെ കളിച്ചു .ഒരു കുട്ടി മാത്രം തിരിഞ്ഞു നിന്നു എൻ്റെ മുഖത്തു നോക്കിയായിരുന്നു എല്ലാ ഡാൻസും കളിച്ചത് . ഞാനാണല്ലോ അവരെ ഡാൻസുപഠിപ്പിച്ചത്. നല്ല കയ്യടിയായിരുന്നു ഓരോ ഡാൻസു കഴിയുമ്പോഴും…
പ്രോഗ്രാം കഴിഞ്ഞു ഞങ്ങളെ സ്റ്റേജിലേക്ക് വിളിച്ചു പൂക്കളാൽ മനോഹരമാക്കിയ കവടിയിൽതീർത്ത ടീസെറ്റും. വലിയഒരു ജഗ്ഗും തന്നു ഇന്നുംമറക്കാൻ പറ്റാത്ത ഹൃദയത്തിൽ സ്വർണ്ണലിപികളിൽ കൊത്തി വച്ചിരിക്കയാണ് ആദിവസം . അഭിമാനവും സന്തോഷവും തോന്നുന്ന ഒരു ദിവസമാണ് കണ്ഠകർണ്ണ ക്ഷേത്രത്തിലെ പത്താമുദയം…അന്നത്തെ ക്ലബ്ബിലെ അംഗങ്ങളിൽ, പലരും ഇന്നു ജീവിച്ചിരിപ്പില്ല . ഇങ്ങിനെ ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ, ഒരു ബാലികയെ ധൈര്യപൂർവ്വം ഏല്പിച്ച് അവസരം തന്ന കണ്ഠകർണ്ണ ക്ഷേത്രഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ നന്ദി, അന്നുണ്ടായ കുറേപ്പേർ ഇന്നീ ഭൂമിയിൽ ജീവിച്ചിരിപ്പില്ല അവർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻