Saturday, December 21, 2024
Homeയാത്രമീനച്ചിലാറിൻ തീരത്ത് നിന്ന് ഗോധാവരി തീരത്തേയ്ക്ക് (യാത്രാവിവരണം) ✍അശ്വതി ആൻ മാത്യു

മീനച്ചിലാറിൻ തീരത്ത് നിന്ന് ഗോധാവരി തീരത്തേയ്ക്ക് (യാത്രാവിവരണം) ✍അശ്വതി ആൻ മാത്യു

അശ്വതി ആൻ മാത്യു

മഹാരാഷ്ട്ര സംസ്ഥാനത്തിലെ വലിയ നഗരങ്ങളിലൊന്നായ നാസിക്കിലേയ്ക്കാണ് ഈ യാത്ര. ഗോവർദ്ധൻ എന്നാണ് നാസിക്കിന്റെ പഴയ നാമം. മുംബൈ നഗരത്തിൽ നിന്നും ഏകദേശം 160 km മാറിയും, പൂനെയിൽ നിന്ന് ഏകദേശം 200 km അകലത്തിലുമാണ് നാസിക്ക് സ്ഥിതി ചെയ്യുന്നത്. നാസിക (മൂക്ക് എന്ന് അർഥം)
എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് നാസിക്ക് എന്ന പേര് ഉത്ഭവിച്ചത്. രാമായണത്തിൽ ലക്ഷ്മണൻ ശൂർപ്പണകയുടെ മൂക്ക് മുറിച്ച സ്ഥലമാണ് നാസിക്ക് എന്ന് വിശ്വസിച്ചു പോരുന്നു. പഞ്ചവടിയെന്നും ഈ പ്രദേശത്തിന് പേരുണ്ട്. രാജ്യത്തെ ഏകദേശം 80%മുന്തിരി വൈൻ ഉൽപാദിപ്പിക്കുന്നത് നാസിക്കിലായതിനാൽ “ഇന്ത്യയുടെ വൈൻ ക്യാപിറ്റൽ “എന്ന വിശേഷണം നാസിക്കിനുണ്ട്. ഇന്ത്യയിലെ നോട്ടുകൾ അച്ചടിക്കുന്ന നാല് സ്ഥലങ്ങളിലൊന്നാണ് നാസിക്ക്.

തീവണ്ടിയിലാണ് നാസിക്കിലേയ്ക്കുള്ള യാത്ര എറണാകുളത്തു നിന്ന് ഏകദേശം 27 മണിക്കൂർ ദൈർഘ്യമുള്ള ആ യാത്ര നിരവധി കാഴ്ചളുടെയും അനുഭവങ്ങളുടെയും സമ്മേളനമായിരുന്നു കേര നാടിന്റെ ഹരിതാപമായ ഭൂമിയിൽ നിന്നും കർണ്ണാടകയും ഗോവയും കടന്ന് മഹാരാഷ്ട്രയുടെ വരണ്ട കുന്നുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുന്നുകൾ തുരന്നുള്ള തുരങ്കങ്ങൾ തീവണ്ടിയുടെ ഉള്ളിൽ ഇരുട്ട് പരത്തി. തുടരെ തുടരെ പ്രത്യക്ഷപ്പെടുന്ന കൃഷിയിടങ്ങൾ കണ്ണിനു വിരുന്നേകി. കൃഷിയിടങ്ങൾ കണ്ണിന് വിരുന്നേകി കൃഷിയിടങ്ങളിൽ വൈക്കോൽ കൊണ്ടുള്ള അധികം ഉയരമില്ലാത്ത ചെറു കുടിലുകൾ ദൃശ്യമായിരുന്നു. കൃഷിയിടങ്ങളുടെ കാവൽക്കാരുടെ ഇടത്താവളങ്ങളാകാം അവ. കേരളത്തിലേതു പോലെയുള്ള മണ്ണല്ല ഇവിടങ്ങളിൽ കാണുന്നത്. കറുത്ത നിറത്തിലുള്ളവയാണ്. പാറകൾ തീവണ്ടി പാതയിലേയ്ക്ക് വീഴാതിരിക്കുവാൻ “Gabion net “ഉപയോഗിച്ചിട്ടുണ്ട്.

രത്‌നഗിരി ജില്ലയിലെത്തിയപ്പോൾ ഡിസംബർ മാസമായതിനാൽ ഓറഞ്ച് കച്ചവടക്കാർ ഇടിച്ചു കയറി. പിന്നീട് ജഗത്പൂരിയിലെത്തിയപ്പോൾ ഒരു എഞ്ചിൻ അധികമായി ഘടിപ്പിച്ചു കസേര ഘട്ടെന്ന കുന്നിൻ പ്രദേശം കടക്കുവാനാണ്
ഈ സംവിധാനം അതിമനോഹരമാണ് കസേര ഘട്ട് കുന്നുകൾക്കിടയിലൂടെയുള്ള തീവണ്ടി യാത്ര.

നാസിക്കിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് “സുല വൈൻ യാർഡും “അവിടുത്തെ “സുല ഫെസ്റ്റിവലും “ഈ ഫെസ്റ്റിവൽ ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്. നിരവധി വിദേശികളാണ് പ്രതി വർഷം ഈ ഫെസ്റ്റിവൽ ആസ്വദിക്കാനായിട്ടെത്തുന്നത് അവർക്കായി താമസസൗകര്യവും വൈൻ യാർഡിൽ ഒരുക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുന്പേ ഇതിനുള്ള ബുക്കിംഗ് ആരംഭിക്കും. വൈൻ യാർഡിൽ മുന്തിരി തോട്ടങ്ങൾ കണ്ണെത്താ ദൂരത്തു പരന്ന് കിടക്കുന്നു. ഇവിടെയ്ക്കുള്ള പ്രവേശന ഫീസ് 600 രൂപയാണ്. വൈൻ ടൂറും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

പലതരം മുന്തിരി വീഞ്ഞുകൾ ഉത്പാദിപ്പിക്കുന്ന പ്രക്രിയ വളരെ ലളിതമായി ടൂർ ഗയ്ഡ് വിശദീകരിച്ചു നൽകി. കൂടാതെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന മേൽത്തരം വീഞ്ഞ് രുചിച്ചു നോക്കുവാനുള്ള അവസരവുമുണ്ട്. വീഞ്ഞും അതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധാന സാമഗ്രഹികളും വിൽപ്പനയ്ക്കായി വെച്ചിട്ടുണ്ട്. അതിഥികൾക്കായി വിശാലമായ വിശ്രമ വിഭവകേന്ദ്രം മുകൾ നിലയിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളെടുക്കുവാൻ നിരവധിയിടങ്ങൾ മനോഹരമായി സജ്ജമാക്കിയിട്ടുണ്ട്. പരിപാടികൾ നടത്തുവാനയി പുല്മേടുകളുമുണ്ട്. ഇവിടെ പതിവായി ആഘോഷപരിപാടികൾ നടത്തുന്നതിനായി തുറന്നു കൊടുക്കുന്നു. തിരികെ പോരുമ്പോൾ “സുല “എന്ന പലകയ്ക്ക് താഴെ” ഇവിടം സ്വർഗ്ഗമാണ് “എന്നു കൂടി എഴുതുവാൻ തോന്നി.

നാസിക്കിലെ മറ്റൊരു പ്രധാന ആകർഷണം പാണ്ടവലേനിയാണ് . തിരശ്മി കുന്നിൻ പുറത്തു സ്ഥിതി ചെയ്യുന്ന 24ഗുഹകളുടെ കൂട്ടത്തെയാഗണ് പാണ്ടവലേനിയെന്ന് വിളിക്കുന്നത്. ലേനി എന്ന മറാത്തി വാക്കിനർത്ഥം ഗുഹങ്ങളെന്നാണ്. ഏകദേശം 3000അടി ഉയരത്തിലാണ് പാണ്ടവലേനി സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാർ ഇവിടം വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ട്രെക്കിംഗ് ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്കായി പടികൾ സഞ്ജീകരിച്ചിട്ടുണ്ട്.പ്രവേശന ഫീസ് ഇന്ത്യൻ പൗരന് 60രൂപയാണ് പടികൾ കയറി മുകളിൽ എത്തിയാൽ നാസിക്ക് നഗരത്തെ വിശാലമായി കാണാം.

ഇവിടുത്തെ ഗുഹകളിലെ ആലേഖങ്ങളും കൊത്തു പണികളും, സതവാഹന്മാരുടെയും, ക്ഷഹരാ തന്മാരുടെയും കലാ വൈഭവം വിളിച്ചോതുന്നു.ശ്രീ ബുദ്ധനാണ് ഇവിടുത്തെ ആരാധന പാത്രം. അകത്തളങ്ങളിലേക്കാൾ പുറം ഭാഗത്താണ് കൊത്തുപണികൾ കൂടുതലും.ഏറ്റവും പ്രധാനപ്പെട്ട ഗുഹ ‘ചൈതന്യ ഗുഹ ‘എന്നറിയപ്പെടുന്നു. ബാക്കിയുള്ളവ വിഹാരകളും, ഇവയെ തിരഷ്മി ഗുഹകൾ എന്നും അറിയപ്പെടുന്നുണ്ട്. തിരഷ്മി എന്ന വാക്കിന്റെ അർത്ഥം പ്രഭാതസൂര്യന്റെ മൂന്ന് കിരണങ്ങളെന്നാണ്. ഈ ഗുഹകൾ വടക്ക്, വടക്ക് കിഴക്ക് ദിശയെ അഭിമൂഖീകരിച്ചു പണിതവയാണ്. ആയതിനാൽ ആവശ്യത്തിന് സൂര്യ പ്രകാശവും തെക്ക് പടിഞ്ഞാറു കാലവർഷത്തിൽ നിന്നു സംരക്ഷണവും ലഭിക്കുന്നു.ഈ ഗുഹകളെല്ലാം തന്നെ വിവിധ കാലഘട്ട ങ്ങളിൽ പലർ സംഭാവന ചെയ്തിട്ടുള്ളതാണ്.

പാണ്ടിവലേനിയുടെ താഴ്‌വാരത്തു ഒരു ബുദ്ധക്ഷേത്രം പണിതിട്ടുണ്ട്. ശ്രീ ബുദ്ധന്റെ
ഭീമാകരമായ സ്വർണ്ണ പ്രതിമ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ചെറിയ ശബ്ദം പോലും പ്രതിധ്വനിക്കുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

പുരാതനത്ത്വത്തിലൂന്നിയ പുതിയ നഗരമാണ് നാസിക്ക്. നിരവധി കച്ചവടകേന്ദ്രങ്ങളും, അംബരചുംബികളായ കെട്ടിടങ്ങളും, വിമാനത്താവളങ്ങളും ഇവിടെയുണ്ട്. ഡിസംബറിലെ രാത്രികളിലെ തണുപ്പിന് അധികം കാഠിന്യമില്ല. ജൈനന്മാരും ബുദ്ധമതക്കാരും മുസൽമാനും, ഹൈന്ദവരും, ക്രിസ്താനികളും ഒന്നിച്ചു വസിക്കുന്നയൊരു പട്ടണം. മിസ്സൽ പാവ്, സമോസ ചാറ്റ്, വട പാവ് തുടങ്ങിയ ഭക്ഷണവൈവിദ്ധ്യം വിളമ്പുന്ന നാടാണ് നാസിക്ക്. പാവ് എന്ന വാക്കിന് റൊട്ടിഎന്നാണ് അർഥം. മിക്ക വിഭവങ്ങളിലും ഉരുളക്കിഴങ്ങും സവാളയും അതി പ്രസരമുണ്ട്. നല്ലയിനം സ്റ്റോർബറിയും മധുരമൂറും ഓറഞ്ചും ഇവിടെ ഉത്പാദിക്കപ്പെടുന്നു.

അവസാന ദിവസം മുംബൈ നഗരം കാണുവാൻ യാത്ര തിരിച്ചു. റോഡ് യാത്രയ്ക്കിടയിൽ നിരവധി ജൈന മത ആരാധനാലയങ്ങളും, ജൈന മത ഭക്ഷണം വിളമ്പുന്ന, ഭക്ഷണ ശാലകളും കണ്ടു. മുംബൈയ്ക്കും നാസിക്കിനുമിടയിലുള്ള ഏറ്റവും വലിയ നഗരമാണ് താനെ. താനെയിലെത്തുമ്പോൾ തന്നെ ഇന്ത്യയിലെ മഹാ നഗരങ്ങളിലെ അന്തരീക്ഷമലീനികരണം എത്രമാത്രമുണ്ടാകുമെന്ന് വ്യക്തമാകും. ഐ ഐ റ്റി മുംബൈയും, Land T കമ്പനി കെട്ടിടവും ചത്രപതി ശിവാജി വിമാനത്താവളവും ഇന്ത്യയുടെ നവ നിർമ്മിതികളിലൊന്നായ Bandra -wort sea ളി കെ കടന്ന് യാത്ര തുടർന്നു. ബൊളീവുഡ് നടീ നടൻമാർ താമസിക്കുന്ന Khan Abdul Ghaffar Khan റോഡിലൂടെ സഞ്ചാരിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. മുംബൈ CST കടന്ന് കോലാബ സ്ട്രീറ്റിലെത്തി. തുണിത്തരങ്ങളും, ആഭരണങ്ങളും, ചെരുപ്പുകളും, വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങിക്കുവാൻ സാധിക്കും.

പിന്നീട് പോയത് അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന gate way of india കാണുവാനാണ്. 1924 ൽ പണി കഴിപ്പിച്ച ഈ നിർമ്മിതി നിരവധി ആളുകളാണ് ദിനം പ്രതി സന്ദർശിക്കുന്നത്. ജോർജ് അഞ്ചാമാൻ രാജാവിന്റെയും, രാഞ്ജി മേരിയുടെയും ഇന്ത്യയിലേയ്ക്കുള്ള വരവിനെ അനുസ്മരിച്ചാണ്, ഈ നിർമ്മിതി പണിതതെന്ന് മുകൾ തട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചുറ്റുംചില അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരിക്കുന്നു. ജൂതന്മാരുടെ ഹനൂക്ക് ആഘോഷങ്ങൾക്ക് വേദിയാകാറുണ്ട് ഇവിടെ. ബസാൾട്ടും കോൺക്രീറ്റും ഉപയോഗിച്ച് പണികഴിപ്പിച്ച ഈ നിർമ്മിതി jali വർക്കുകളാൽ സമ്പന്നമാണ്. ഇതിനു എതിർ വശത്തായി ശിവജിയുടെയൊരു പ്രതിമയും പഴയ താജ് ഹോട്ടലും കാണാം. ഇവിടെ നിന്നും ബോട്ട് മാർഗ്ഗം elephata ഗുഹകൾ കാണുവാൻ പോകുവാനുള്ള സൗകര്യമുണ്ട്. സുപ്രസിദ്ധമായ കാലാ –ഘോഡ ഉത്സവം നടക്കുന്നതും ഇതിനു സമീപത്താണ്.

പിന്നീട് പോയത് കാലാ ഘോഡയിൽ സ്ഥിതി ചെയ്യുന്ന കെനേസത്തു ഏലിയാവ്‌
സീനഗോഗ് കാണുവാനാണ്. ഒരാൾക്ക് പ്രവേശനം ഫീസ് 300 രൂപയാണ് ചിത്രങ്ങളും വീഡിയോയുമെടുക്കുന്നതിനു പ്രത്യേകം ഫീസുണ്ട്. പ്രാത്ഥന മുറിയുടെ ഉൾവശത്തു കൊത്തു പണികളാണ് സമ്പുഷ്ഠമായ നിരവധി തൂണുകളുണ്ട്. ടർക്കോയ്‌സ് നീലയും വെള്ളയും സ്വർണ്ണ നിറവും കൊണ്ട് ഇവിടം മനോഹരമാക്കിയിരിക്കുന്നു. സ്ത്രീകൾക്ക് മുകൾ വശത്തുള്ള മുകപ്പിലും, താഴ്വശത്തു പ്രത്യേകം മറച്ച ഭാഗത്തും മാത്രമാണ് ആരാധന സമയങ്ങളിൽ ഉപവ്രഷ്ടരാകുവാൻ അനുവാദമുള്ളത്. നിരവധി മത ഗ്രന്ഥങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. അതിൽ ചിലത് വില്പനയ്ക്കായിട്ടാണ്. ശനിയാഴ്ചകളിലാണ് ഇവിടുത്തെ പ്രധാന ആരാധന ദിവസം.ഇപ്പോഴും കുറഞ്ഞത് 30 യഹൂദന്മാരെങ്കിലും അതിൽ പങ്കെടുക്കുന്നു. മറ്റു പ്രധാന ദിവസങ്ങളെപ്പറ്റിയും ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടുത്തെ ഗൈഡ് പരിചയപ്പെടുത്തി. അതി വിശുദ്ധ സ്ഥലം മറച്ചിരിക്കുകയാണ്. പത്തു യഹൂദ പുരുഷന്മാർ സന്നിഹിതരാണെങ്കിൽ മാത്രമേ മറ നീക്കുകയുള്ളു ഒത്ത നടുവിലാണ് പുരോഹിതന്മാർ ആരാധന നടത്തുന്നത്. മാർബിളിട്ട പടികൾ കടന്നെത്തുന്ന ഉയർന്ന വിസ്ത്യതമായ ഒരു പീഠംമുണ്ട്. ഭീമയെന്നാണ് ഇത് അറിയപ്പെടുന്നത്. നവംബർ 26 ആക്രമണത്തിൽ തലേ ദിവസം ഇവിടെ ശബത്ത് ആചരണം നടത്തിയ റാബിയും, ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ മുംബൈ പോലീസിന്റെ നിയന്ത്രണത്തിലാണ് ഇവിടം. പ്രധാന കവാടത്തിനരികിൽ മുംബൈ പോലീസ് ബാരിക്കേട് കൊണ്ട് സംരക്ഷണം വലയം തീർത്തു കാവൽ നിൽക്കുന്നു.  JSW കമ്പനിയാണ് സിനഗോഗിന്റെ പുനരുദ്ധാരണ ജോലികൾ 2019 യിൽ പൂർത്തിയാക്കിയത്. സിനഗോഗിന്റെ സമീപത്തു തന്നെയാണ് മുംബൈ മറൈൻ ഡ്രൈവിൽ നിൽക്കുമ്പോൾ നഗരം കടലിലേയ്ക്ക് വളർന്നു നിൽക്കുന്നതു പോലെ തോന്നി. അംബരചുംബികളായ കെട്ടിടങ്ങൾ പരസ്പരം താലോലിക്കുന്നു. സന്ധ്യ മയങ്ങിയതിനാൽ അങ്ങിങ്ങു നുറുങ്ങു വെട്ടങ്ങൾ തെളിഞ്ഞു തുടങ്ങി. കോഴിക്കോട് ബീച്ചീനെ ഓർമ്മിപ്പിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തു ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കിയുണ്ട് അധികം വൈകാതെ ആ കാഴ്ചകൾ കാണുവാൻ ഞങ്ങൾ തിരികെയെത്തുമെന്ന് മനസ്സിലോർത്തു നാട്ടിലേയ്ക്കുള്ള വിമാനം കയറി മീനച്ചിലാറിൻ തീരത്ത് നിന്ന് ഗോധാവരി തീരത്തേയ്ക്ക്

മഹാരാഷ്ട്ര സംസ്ഥാനത്തിലെ വലിയ നഗരങ്ങളിലൊന്നായ നാസിക്കിലേയ്ക്കാണ് ഈ യാത്ര. ഗോവർദ്ധൻ എന്നാണ് നാസിക്കിന്റെ പഴയ നാമം. മുംബൈ നഗരത്തിൽ നിന്നും ഏകദേശം 160 km മാറിയും, പൂനെയിൽ നിന്ന് ഏകദേശം 200 km അകലത്തിലുമാണ് നാസിക്ക് സ്ഥിതി ചെയ്യുന്നത്. നാസിക (മൂക്ക് എന്ന് അർഥം)
എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് നാസിക്ക് എന്ന പേര് ഉത്ഭവിച്ചത്. രാമായണത്തിൽ ലക്ഷ്മണൻ ശൂർപ്പണകയുടെ മൂക്ക് മുറിച്ച സ്ഥലമാണ് നാസിക്ക് എന്ന് വിശ്വസിച്ചു പോരുന്നു. പഞ്ചവടിയെന്നും ഈ പ്രദേശത്തിന് പേരുണ്ട്. രാജ്യത്തെ ഏകദേശം 80%മുന്തിരി വൈൻ ഉൽപാദിപ്പിക്കുന്നത് നാസിക്കിലായതിനാൽ “ഇന്ത്യയുടെ വൈൻ ക്യാപിറ്റൽ “എന്ന വിശേഷണം നാസിക്കിനുണ്ട്. ഇന്ത്യയിലെ നോട്ടുകൾ അച്ചടിക്കുന്ന നാല് സ്ഥലങ്ങളിലൊന്നാണ് നാസിക്ക്.

തീവണ്ടിയിലാണ് നാസിക്കിലേയ്ക്കുള്ള യാത്ര എറണാകുളത്തു നിന്ന് ഏകദേശം 27 മണിക്കൂർ ദൈർഘ്യമുള്ള ആ യാത്ര നിരവധി കാഴ്ചളുടെയും അനുഭവങ്ങളുടെയും സമ്മേളനമായിരുന്നു കേര നാടിന്റെ ഹരിതാപമായ ഭൂമിയിൽ നിന്നും കർണ്ണാടകയും ഗോവയും കടന്ന് മഹാരാഷ്ട്രയുടെ വരണ്ട കുന്നുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുന്നുകൾ തുരന്നുള്ള തുരങ്കങ്ങൾ തീവണ്ടിയുടെ ഉള്ളിൽഇരുട്ട് പരത്തി. തുടരെ തുടരെ പ്രത്യക്ഷപ്പെടുന്ന കൃഷിയിടങ്ങൾ കണ്ണിനു വിരുന്നേകി. കൃഷിയിടങ്ങൾ കണ്ണിന് വിരുന്നേകി കൃഷിയിടങ്ങളിൽ വൈക്കോൽ കൊണ്ടുള്ള അധികം ഉയരമില്ലാത്ത ചെറു കുടിലുകൾ ദൃശ്യമായിരുന്നു. കൃഷിയിടങ്ങളുടെ കാവൽക്കാരുടെ ഇടത്താവളങ്ങളാകാം അവ. കേരളത്തിലേതു പോലെയുള്ള മണ്ണല്ല ഇവിടങ്ങളിൽ കാണുന്നത്. കറുത്ത നിറത്തിലുള്ളവയാണ്. പാറകൾ തീവണ്ടി പാതയിലേയ്ക്ക് വീഴാതിരിക്കുവാൻ “Gabion net “ഉപയോഗിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തു ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കിയുണ്ട് അധികം വൈകാതെ ആ കാഴ്ചകൾ കാണുവാൻ ഞങ്ങൾ തിരികെയെത്തുമെന്ന് മനസ്സിലോർത്തു നാട്ടിലേയ്ക്കുള്ള വിമാനം കയറി

അശ്വതി ആൻ മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments