Logo Below Image
Friday, May 30, 2025
Logo Below Image
HomeUS Newsശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം നാളെ മുതൽ...

ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം നാളെ മുതൽ (ശനി) ആരംഭിക്കുന്നു

മേരി ജോസി മലയിൽ

തൃശൂർ സ്വദേശി ആയ ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം നാളെ മുതൽ (ശനി) മലയാളി മനസ്സിൽ ആരംഭിക്കുന്നു. പ്രശസ്ത സിനിമാ നടൻ പരേതനായ സി. ഐ. പോളിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.

ശ്രീരാമലക്ഷ്മണന്മാരെ പോലെ കഴിഞ്ഞ സഹോദരങ്ങൾ ആയിരുന്നു സി.ഐ.ജോയും സി.ഐ.പോളും. ഇന്നും പോളേട്ടന്റെ എല്ലാ സിനിമ പ്രസിദ്ധീകരണങ്ങളും ഫോട്ടോകളും നിധി പോലെ സൂക്ഷിച്ച് ആ ചേട്ടൻ കൊണ്ട വെയിലാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് പറഞ്ഞ സി. ഐ.ജോയ് താൻ ആദ്യമായി നടത്തിയ വിദേശയാത്രയെക്കുറിച്ച് നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് എഴുതി തുടങ്ങുകയാണ്….

എഴുത്തിലും സംഭാഷണത്തിലും ഇദ്ദേഹം പലപ്പോഴും സി.ഐ. പോളിനെ അനുസ്മരിപ്പിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി സി.ഐ. ജോയ് മലയാളിമനസ്സിന്റെ എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ശനിയാഴ്ചതോറും പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിൻറെ നർമത്തിൽ ചാലിച്ച ‘മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ’ എന്ന വിദേശയാത്രയെക്കുറിച്ചുള്ള വിവരണങ്ങൾക്കായി നമുക്ക് കാത്തിരിക്കാം…..

സ്നേഹപൂർവ്വം
മേരി ജോസി മലയിൽ,
എഡിറ്റോറിയൽ ബോർഡ് മെമ്പർ,
“മലയാളി മനസ്സ്”,
ഫിലഡൽഫിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ