Friday, November 22, 2024
Homeഇന്ത്യസിഎഎ നിയമം :പൗരത്വത്തെ എങ്ങനെ ബാധിക്കും,,  എന്താണ് പുതിയതായി കൊണ്ടുവന്ന മാറ്റം*

സിഎഎ നിയമം :പൗരത്വത്തെ എങ്ങനെ ബാധിക്കും,,  എന്താണ് പുതിയതായി കൊണ്ടുവന്ന മാറ്റം*

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതിൻ്റെ ചട്ടങ്ങളാണ് ഇപ്പോൾ നിലവിൽവന്നിരിക്കുന്നത്.മൂന്ന്അയൽരാജ്യങ്ങളിൽ  നിന്നുള്ള ആറ് വിഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനാണ് പഴയനിയമം ഭേദഗതി ചെയ്തത്.

രാജ്യത്ത്  പൗരത്വഭേദഗതി നിയമം പ്രാബല്യത്തിലായി. പൗരത്വനിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതോടെയാണ് ഏറെ രാഷ്ട്രീയമാനങ്ങളും ഉൾച്ചേർന്നിട്ടുള്ള പൗരത്വ ഭേദഗതി നിയമം (സിഎഎ നിയമം) പ്രാബല്യത്തിലായത്. നിയമ ഭേദഗതിയുടെ ചട്ടങ്ങളും നിലവില്‍ വന്നു.2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയിരുന്ന പ്രധാനവാഗ്ദാനമായിരുന്നു ഇന്ത്യയിൽ പൗരത്വ നിയമം ഭേദഗതി ചെയ്തു നടപ്പിലാക്കുമെന്നത്.
2019 ഡിസംബറിൽ തന്നെ പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസ്സായിരുന്നു. എന്നാൽ ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ അന്ന് സിഎഎ നിയമംനടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31-ന് മുൻപ് ഇന്ത്യയിലേക്ക് എത്തിയ മൂന്ന്അയൽരാജ്യങ്ങളിൽ (അഫ്ഗാനിസ്ഥാന്‍,  പാകിസ്താന്‍, ബംഗ്ലാദേശ്)നിന്നുള്ളമതന്യൂനപക്ഷ വിഭാഗക്കാര്‍ക്ക്, താരതമ്യേന വേഗത്തിൽ ഇന്ത്യൻപൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുമെന്നതാണ് സിഎഎ നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്. ഇനി വൈകാതെ തന്നെ പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുതുടങ്ങുമെന്നാണ് വിവരം.

*👉🏻എന്താണ് സിഎഎ നിയമത്തിൻ്റെഉള്ളടക്കം?*

പാകിസ്താൻ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സാധുവായ പാസ്പോർട്ടോമറ്റ് യാ ത്രാരേഖകളോ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്സി എന്നിങ്ങനെയുള്ള ആറ് സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വ്യവസ്ഥകളാണ്സിഎഎ നിയമത്തിൻ്റെഉള്ളടക്കം. മേൽസൂചിപ്പിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷ വിഭാഗക്കാരാണെന്ന് തെളിയിക്കുന്നവർക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളു.

*എന്താണ്ഭേദഗതിയി ലൂടെ കൊണ്ടുവന്നമാറ്റം?*

മതിയായ യാത്രരേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നുവരുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരാകുന്നതിൽ നിന്നും വിലക്കുന്ന 69 വർഷം പഴക്കമുള്ള ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്ത്, നമ്മുടെ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രം ചിലഇളവുകൾ നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രധാന പരിഷ്കാരം. ഇതോടെ അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ ജീവിക്കുകയോ ജോലി ചെയ്താലോ തന്നെ മുസ്ലിം ഭൂരിപക്ഷമായ മൂന്ന്അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക്                              സ്വാഭാവിക പൗരത്വത്തിന് അർഹത ലഭിക്കുന്നു.

അതായത്അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ മൂന്ന്അയൽരാജ്യങ്ങളിൽ നിന്നുള്ള ആറ്    മത ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃതകുടിയേറ്റക്കാർ ആണെങ്കിൽ കൂടിയുംചിലനിബന്ധനകളോടെഅവരെപൗരത്വത്തിന് യോഗ്യരാക്കു മെന്നതാണ് സിഎഎ നിയമത്തിലെ പ്രധാന മാറ്റം. ഇതോടെ അനധികൃത കുടിയേറ്റക്കാർ എന്നനിലയിലോ അവരുടെ പൗരത്വം സംബന്ധിച്ചോ ഉള്ളയെല്ലാ നിയമ നടപടികളിൽ നിന്നും മോചിതരുമാകുന്നു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments