Monday, December 9, 2024
Homeകേരളംഅറുപതുകളിലെ യുവത്വം

അറുപതുകളിലെ യുവത്വം

കോട്ടയ്ക്കൽ.  രാധ, പാർവതി, ചന്ദ്രിക, ബീന, സുമംഗല, ഉഷ, ചന്ദ്രിക, ദേവകി തുടങ്ങിയ ഒരുകൂട്ടം വനിതകൾ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു വിരമിച്ച അധ്യാപികമാരാണ്. പ്രായം അറുപതുകളിലെത്തിയിട്ടും വീട്ടിൽ വെറുതെ ഇരിക്കാനൊന്നും ഇവർ ഒരുക്കമല്ല. തിരുവാതിരക്കളിയുടെ ചടുലചുവടുകളുമായി നാടൊട്ടുക്കും സഞ്ചരിക്കുകയാണ് ഈ പെൺക്കൂട്ടം.

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ജില്ലാ കലാമേളയിൽ മത്സരിക്കാനായി കഴിഞ്ഞവർഷമാണ് ഇവർ “സംഗമം” എന്ന പേരിൽ കൂട്ടായ്മയ്ക്കു രൂപം നൽകിയത്. തുടർന്ന് പരിശീലനം തുടങ്ങി. കോട്ടയ്ക്കലിൽ നടന്ന മേളയിൽ മികച്ച പ്രകടനം നടത്തിയതോടെ ആത്മവിശ്വാസമായി. ഈവർഷം വണ്ടൂരിൽ നടന്ന മേളയിലും പങ്കെടുത്തു വിജയികളായി. വെങ്കിട്ടത്തേവർ ശിവക്ഷേത്രം, ആമപ്പാറ നരസിംഹമൂർത്തി ക്ഷേത്രം, പടിഞ്ഞാക്കര സുബ്രഹ്മണ്യ കോവിൽ തുടങ്ങിയ ഇടങ്ങളിലുമെത്തി കൈകൾ കോർത്തു.

കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഗീത അധ്യാപികയായിരുന്ന കെ.എസ്. ചന്ദ്രികയാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. പരമ്പരാഗത രീതിയിലുള്ള പാട്ടുകളാണ് ഉപയോഗിച്ചത്. ഗണപതി, സരസ്വതി എന്നിവരെ സ്തുതിച്ച് തുടങ്ങി കൃഷ്ണന്റെ ഉണർത്തുപാട്ടോടെ അവസാനിപ്പിക്കും. ഓരോ വർഷവും വ്യത്യസ്ത പാട്ടുകൾ പാടിയാണ് അരങ്ങിൽ കളിക്കുന്നത്.വിരമിക്കുന്ന കൂടുതൽ അധ്യാപികമാരെ ഉൾപ്പെടുത്തി കൂട്ടായ്മ വിപുലീകരിക്കാൻ തന്നെയാണ് ഇക്കൂട്ടരുടെ തീരുമാനം.
— – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments