ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ.ഏറ്റവും മനോഹരമായ അയ്യപ്പഗാനം എന്ന് വീഡിയോയിൽ കുറിച്ചു കൊണ്ടായിരുന്നു കാസ്‌മേ ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കാഴ്ച പരിമിതിയുള്ള 21-കാരി കാസ്‌മേ സോഷ്യല്‍ മീഡിയായിലെ പ്രശസ്തയായ പാട്ടുകാരിയാണ്.
ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് . കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകള്‍ ആലപിക്കാൻ ഇത് തടസമല്ലെന്നും 21 കാരിയായ കാസ്‌മേ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കാസ്‌മേയുടെ ഗാനങ്ങള്‍ കേട്ട് അഭിനന്ദിക്കുകയും നേരില്‍ കാണുകയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.
അതുല്യമായ കഴിവുകൾക്ക് പേരുകേട്ട കാസ്മേയ്ക്ക് ഭാഷകൾ പഠിക്കാനുള്ള കഴിവുണ്ട്. ആവർത്തിച്ചുള്ള ശ്രവണത്തിലൂടെ ഇന്ത്യൻ ഗാനങ്ങൾ അനായാസമായി എടുക്കുന്നു. “എനിക്ക് 12 ഇന്ത്യൻ ഭാഷകളിൽ പാടാൻ കഴിയും, എന്നാൽ സംസ്‌കൃതത്തിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പാടാനാണ് ഏറ്റവും ഇഷ്ടം,”കാസ്‌മേ പറയുന്നു .
ജർമ്മൻ, ഇംഗ്ലീഷ് ഭാഷകൾ കൂടാതെ, കാസ്മേയ്ക്ക് ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.സംസ്‌കൃതം, തമിഴ്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി എന്നീ ഭാഷകളിലും നന്നായി പാടുന്നു, ഭാഷാപരവും സംഗീതപരവുമായ വൈദഗ്ദ്ധ്യം കൊണ്ട് പലരെയും അത്ഭുതപ്പെടുത്തുന്നു