ന്യൂഡൽഹി : വിരമിച്ച ജഡ്‌ജിമാർക്ക് പല സംസ്ഥാനങ്ങളിലും മതിയായ പെൻഷൻ ലഭിക്കുന്നില്ലെന്നും അവർ എങ്ങനെ ജീവിക്കുമെന്നും സുപ്രീംകോടതി. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും നിയമവ്യവസ്ഥയെ സേവിച്ചവർക്ക് ശിഷ്ടജീവിതം നന്നായി നയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
വിരമിച്ച ജില്ലാ ജഡ്‌ജിമാർക്ക് പല സ്ഥലങ്ങളിലും 19,000–-20,000 രൂപയാണ് പെൻഷൻ. 61–-62 വയസ്സായവർക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാനോ മറ്റേതെങ്കിലും ജോലികളിൽ ഏർപ്പെടാനോ കഴിയില്ല–- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.