Saturday, November 23, 2024
Homeകേരളംതേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍

തേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍

പത്തനംതിട്ട —കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത്

തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി തളിര്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള്‍ കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില്‍ കാണാന്‍ കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്.

പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്‍ ആണ് പുഴു ശല്യം മൂലം ഏറെ പൊറുതി മുട്ടിയത്‌ . പുഴുക്കളുടെ ഉമ്മിനീരില്‍ നിന്നും ഉള്ള പശിമയുള്ള വല കെട്ടിയാണ് പുഴുക്കള്‍ താഴേക്ക് ഊര്‍ന്നു വരുന്നത് . ദേഹത്ത് വേണം അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുന്നു . ചിലരിൽ ഈ പുഴുക്കൾ അലർജിയുണ്ടാക്കും.പുഴുക്കളെ നശിപ്പിക്കുന്ന ജൈവ കീടത്തെ വനം വകുപ്പ് വികസിപ്പിച്ചു എടുത്തിരുന്നു എങ്കിലും ഇവ ഉപയോഗിക്കുന്നില്ല .

പുഴുക്കളെ തിന്നുവാന്‍ കാക്കയും കൊക്കും നിറഞ്ഞു . അരുവാപ്പുലം തേക്ക് തോട്ടം റോഡിലൂടെ പോകുന്നവരുടെ മുകളിലേക്ക് ആണ് പുഴുക്കള്‍ വീഴുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments