തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്ത്തകന് പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ 16-ാം തിയതി ജോലിയ്ക്കിടെ ഉദ്യോഗസ്ഥയ്ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് ഇവരെ കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്. പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി.