Friday, January 10, 2025
Homeഇന്ത്യജൂൺ 25 'ഭരണഘടനാ ഹത്യ' ദിനമായി ആചരിക്കും:- കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ജൂൺ 25 ‘ഭരണഘടനാ ഹത്യ’ ദിനമായി ആചരിക്കും:- കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ന്യൂഡൽഹി: ജൂൺ 25 ‘ഭരണഘടന ഹത്യ’ ദിനമായി ആചരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യമറിയിച്ചത്. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും വമ്പിച്ച സംഭാവനകളെ ഈ ദിനം അനുസ്മരിക്കുമെന്ന് എക്‌സിലെ പോസ്റ്റിലൂടെ അമിത് ഷാ പറഞ്ഞു.

1975 ജൂൺ മുതൽ 1977 മാർച്ചുവരെ രണ്ട് വർഷത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ അടിച്ചമർത്തലുകൾക്ക് കാരണമായി. പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടികൾ ശക്തമാക്കുകയും നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിനും വിലക്കുകളുണ്ടായി.

ജൂൺ 25 ഇനിമുതൽ ഭരണഘടന ഹത്യ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഗസറ്റിലൂടെ വ്യക്തമാക്കി. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരവ് അർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യ ദിനമായി ആചരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിൻ്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.

എല്ലാ വർഷവും ജൂൺ 25 ‘ഭരണഘടന ഹത്യ ദിവസ് ആയി ആചരിക്കാൻ സർക്കാർ തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വ രഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും. 1975 ജൂൺ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ മനോഭാവത്തിൻ്റെ ലജ്ജാകരമായ പ്രകടനത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവിനെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിൽ അകപ്പെട്ടു. മാധ്യമങ്ങളുടെ ശബ്ദം നിശബ്ദമാക്കുകയും ചെയ്തെന്ന് അമിത് ഷാ കുറിച്ചു.

ഇന്ത്യൻ ഭരണഘടന ചവിട്ടി മെതിക്കപ്പെടുന്നതിൻ്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലെ കുറിപ്പിലൂടെ പറഞ്ഞു. ജൂൺ 25 ഭരണഘടന ഹത്യ ദിവസ് ആയി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാകും. അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിയേയും ഓർക്കാനുള്ള ദിനം കൂടിയാണിത്. ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.ജൂൺ 25ന് ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments