ചെന്നൈ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. സാമ്പിയ സ്വദേശിയായ ഒരു യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 460 ഗ്രാം കൊക്കെയ്‌ന്‍ പാഴ്സലില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ശരീരം പരിശോധിച്ചപ്പോള്‍, അടിവസ്ത്രത്തില്‍ നിന്നും കൊക്കെയ്‌ന്‍ കണ്ടെത്തി.
വെസ്റ്റ് ആഫ്രിക്കയാണ് ലഹരിയുടെ ഉറവിടം എന്നാണ് സൂചന. സെനഗലില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. തായ്‌ലന്‍ഡ് വഴിയാണ് ചെന്നൈയിലേക്ക് എത്തിച്ചതെന്ന് യുവതി പറഞ്ഞിട്ടുണ്ട്. പിന്നീട് രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ വിഴുങ്ങിയതായും കണ്ടെത്തി.
12 കാപ്‌സ്യൂളുകളാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്, ഇതിന്റെ ഭാരം 150 ഗ്രാം വരും. ആകെ 610 ഗ്രാം കൊക്കെയ്‌ന്‍ പിടിച്ചെടുത്തു, ഇതിന്റെ വില 6 കോടിയിലേറെ വരും. ലഗേജില്‍ നിന്നും മറ്റ് രാസലഹരികളും കണ്ടെത്തിയിട്ടുണ്ട്.