ഫെബ്രുവരി 22ന് നടത്തപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ പ്രവർത്തനോത്ഘാടനത്തോടൊപ്പം, MAT ഫിനാൻഷ്യൽ ഫോറത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുമെന്ന് പ്രസിഡൻറ് ശ്രീ ജോൺ കല്ലോലിക്കൽ അറിയിച്ചു
ഫൊക്കാനാ പ്രസിഡൻറ് ശ്രീ സജിമോൻ ആൻറണി, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ ജോമോൻ തെക്കേതോട്ടിയിലിന്റെ സാന്നിധ്യത്തിൽ, ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.
പ്രമുഖ വ്യവസായ സംരംഭകനായ ശ്രീ മാത്യു മുണ്ടിയാംങ്കലാണ് ഈ വർഷത്തെ MAT പ്രവർത്തനോത്ഘാടന സമ്മേളനത്തിന്റെ ഗ്രാന്റ് സ്പോൺസർ.
ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ശ്രീ ജോൺ കല്ലോലിക്കൽ അറിയിച്ചു.
താമ്പാ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററാണ് സമ്മേളന വേദി.