Logo Below Image
Wednesday, October 1, 2025
Logo Below Image
Homeഇന്ത്യകർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു

ബെംഗളൂരു: കർണാടകയിൽ ദേശീയപാതയിലുണ്ടായ വൻ മണ്ണിച്ചിലിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെക്കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചില്ല. ഷിരൂർ ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ജിപിഎസ് സംവിധാനം വഴി വാഹനം പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. എന്നാൽ ഇതുവരെയും ഡ്രൈവവർ അർജുനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.കോഴിക്കോട് സ്വദേശിയാണ് അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ അർജുൻ. ഫോൺ ഒരുതവണ റിങ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു. രണ്ടാമത്തെ നമ്പർ റിങ് ചെയ്യുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. ഭാര്യയും കൈക്കുഞ്ഞുമായി അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ്

അര്‍ജുന്‍റെ രണ്ടാമത്തെ മൊബൈല്‍ നമ്പറിൽ വിളിച്ചപ്പോള്‍ വീണ്ടും റിങ് ചെയ്തെന്ന് കുടുംബം. ഇന്ന് വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. രണ്ടാമത്തെ ഫോണില്‍ ചാര്‍ജ് ഉണ്ടെന്നാണ് കരുതുന്നതെന്നും അര്‍ജുൻ മണ്ണിനിടയിലായ ലോറിക്കുള്ളില്‍ തന്നെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.ലോറിയില്‍ അര്‍ജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു. ഫോണ്‍ റിങ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും നമ്പര്‍ സ്വിച്ച് ഓഫായി. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോഴാണ് വീണ്ടും റിങ് ചെയ്തത്. അര്‍ജുൻ തന്നെ ഫോണ്‍ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് കുടുംബം സംശയിക്കുന്നത്.

രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ തുടങ്ങിയെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. അർജുനെ കാണാതായ വിവരം അറിയാൻ വൈകിയെന്നും മന്ത്രിപറഞ്ഞു. കർണാടക ഗതാഗത മന്ത്രിയുമായി ഉടൻ സംസാരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് എംകെ രാഘവൻ എംപി പ്രതികരിച്ചു.
സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേന എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ്പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ബന്ധപ്പെടുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടുമെന്നും എംകെ രാഘവൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com