പത്തനംതിട്ട –പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണനാണ് മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ കുട്ടികളുടെ വക അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശം ലഭിക്കുന്നത്. പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ കളക്ടർക്ക് ലഭിച്ചിരിക്കുന്നത്.
കളക്ടറുടെ ഓഫീസിൽ ദിനം പ്രതി അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും മറ്റും വരുന്നുണ്ട്. സംഭവത്തെ തുടർന്ന് ഭീഷണി അയക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശിച്ചു.