നീണ്ട ക്യുവിൽ നിൽക്കുമ്പോഴും ഒരു മടുപ്പും തോന്നിയിരുന്നില്ല ഇടനാഴിയിൽ 365 കരിങ്കൽ തൂണുകൾ, അതിൽ കൊത്തിവെച്ച ശില്പ വേലകൾ അത് ഒക്കെ കണ്ടു കൊണ്ടു ഏതോ മായികലോകത്ത് എന്ന പോലെ ഞാൻ നടന്നു.
ഒരു പൂർത്തിയാകാത്ത കൽതൂണും ശിൽപ്പ ചാതുരിയുടെ ഭാഗമാണ്. പ്രധാന പ്രവേശന ദ്വാരത്തിനോട് ചേർന്നു ക്ഷേത്രത്തിൽ തറ നിരപ്പിൽ നിന്നു താഴെ ഒരു നാടകശാലയുണ്ട് ക്ഷേത്രത്തിൽ നടക്കുന്ന പത്ത് ദിവസത്തെ ഉത്സവനാളുകളിൽ ഈ നാടകശാലയിലാണ് കഥകളി അരങ്ങേറുക മലയാള മാസങ്ങളായ മീനത്തിലും തുലാത്തിലുമാണ് ഈ ഉത്സവങ്ങൾ.
ക്ഷേത്രത്തിൻ്റെ രൂപഘടനയും നിർമിതിയും ഓടിലും കല്ലിലും തീർത്ത ദ്രാവിഡ കേരളീയ ക്ഷേത്ര മാതൃകകളുടെ ഒരു മനോഹര സങ്കരമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം.80 അടി ഉയരത്തിൽ സ്വർണ്ണം പതിപിച്ച ചെമ്പു പറകളിൽ തീർത്തതാണ് കൊടിമരം.
ഭഗവാൻ്റെ വിഗ്രഹം നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നു കൊണ്ടുവന്ന 12008 സാളഗ്രാമങ്ങൾ പതിച്ച പീഠത്തിലാണ് ശ്രീ പത്മനാഭ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ.
വിശേഷ വിധിയായ കടുശർക്കര യോഗക്കൂട്ടിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്, കരിങ്കല്ലിൽ തീർത്ത വിശാലമായ ശ്രീകോവിലിൽ നീളത്തിലാണ് പ്രധാന പ്രതിഷ്ഠ, മൂന്നു വാതിലിലൂടെ തലയും നെഞ്ചും നടുവിലെ വാതിലിലൂടെ നാഭിയിൽ നിന്നുള്ള താമരയിൽ സ്ഥിതി ചെയ്യുന്ന ബ്രെഹ്മാവും കാൽ പാദത്തിനരികിൽ ലക്ഷമി ദേവിയേയും കാണാം. തിക്കി തിരക്കി ആണെങ്കിലും ഭഗവാനെ നന്നായി കാണാൻ കഴിഞ്ഞു എന്നുള്ള ചാരിതാര്ത്ഥ്യലൂടെ തൊഴുതു മടങ്ങി.
തുടരും..