തേന്മാകന്ദം പൂവിടർത്തുന്നനേരം
ആനന്ദത്തേൻ വാർന്നു
വീഴുന്നുഭൂവിൽ
മോഹംപൂക്കും രമ്യഭാവം
തളിർക്കും
ദാഹംതീരും ശ്രീവിലാസം പരക്കും
പ്രേമം നീണാൾ
കാത്തുസൂക്ഷിച്ചജീവൻ
താളംതുള്ളും
പ്രാണസമ്മോഹനങ്ങൾ
തേനേകുന്നൂ ജീവസന്ദായകത്തിൻ
സന്ത്രാസങ്ങൾ
മോഹിനീമാനസത്തിൽ
സാന്ദ്രാനന്ദം മേൽക്കുമേൽ ഹാ
തരുന്നൂ
നൽനീഹാരപ്രീതിസാരാംശമിപ്പോ
ൾ
സമ്പൂർണംസദ് ഭാവമഞ്ജീരമേ
നിൻ
വമ്പാർന്നോരുത്തുംഗരോമാഞ്ചഭാ
ഗ്യം
സങ്കല്പങ്ങൾ ചാരുതാനിർഭരങ്ങൾ
വാനിൽപ്പൊന്നിൻ
ഭാവനാഭദ്രചിത്രം
കൊണ്ടാഹ്ലാദം സംരചിച്ചോ,
നിലാവിൻ
സാകല്യത്താൽ ശാരദേന്ദുപ്രകാശം
അർണ്ണോജപ്പൂ ആവിലം
തീർക്കുമിന്നീ –
ഹൃത്തിൽചേർക്കും
മന്ദഹാസപ്രദീപം
മിന്നും വെണ്മാ
ഹംസഭാവങ്ങളെന്നും
മന്നിൽപ്രേമം കൊണ്ടുഹർഷം
വിതയ്ക്കും
ഹാ രാകേന്ദുപ്രാണനിൽ
സൗമ്യരാഗം
കൊണ്ടാനന്ദദ്രാവകം സാന്ദ്രമാക്കും
രാവേ മൗനം പൂണ്ടിടാതെത്തണം
നീ
നിൻസൗന്ദര്യം കാതരേ ഭവ്യമെന്നും
നീരാടുമ്പോൾ നിൻഹൃദന്തം
ത്രസിക്കും
സൗഭാഗ്യങ്ങൾ രോമഹർഷം
വിതയ്ക്കും
ഗാനാനന്ദംതേടിയെത്തും പ്രിയങ്കേ
ശ്രീരാഗത്തിൻ ദിവ്യപാരമ്യമേകാം
ചന്തം ചിന്തും
വർണ്ണമാമാങ്കമിപ്പോൾ
പ്രേമാശംസാ ഭാവുകത്തിൻ
പ്രമോദം
തൂവിച്ചേർക്കും ഗംഗയിൽ
സോമസാരം
പോലെന്നെന്നും മാനസേ
തീവ്രരാഗം
പൂത്തിങ്കൾ പൂ ചൂടിയെത്തും
മുഹൂർത്തേ
താദാത്മ്യത്തിൻ
വേണുനാദാരവങ്ങൾ
ഹാ സംജാതം ജീവരാഗാമൃതങ്ങൾ
സംപ്രാപ്തം ശ്രീ ധന്യമാം
ശാന്തിപർവ്വം
രാസക്രീഡാ രാജസോല്ലാസരാഗം
വർഷിക്കുന്നൂ രാപ്പകൽ ഭേദമെന്യേ
രമ്യാനന്ദം പൂത്തുനിൽക്കും
പ്രരാഗം
നാഥേ ഭദ്രേ നിന്നമേയാത്മലാഭം
തെന്നൂർ രാമചന്ദ്രൻ
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)