Logo Below Image
Wednesday, July 16, 2025
Logo Below Image
Homeകഥ/കവിതജീവിത യാത്ര (കവിത) ✍ബേബി മാത്യു അടിമാലി

ജീവിത യാത്ര (കവിത) ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മൂന്നുപ്പതിറ്റാണ്ടിലേറെയായ്
ഞങ്ങളി യാത്ര തുടങ്ങിയിട്ട്
എത്ര ഉയർച്ചകൾ താഴ്ച്ചകൾ
പിന്നിട്ടു
ഈ ജീവിതത്തിൽ ഞങ്ങൾ

എൻ്റെയീ ജീവിത യാത്രയിലെന്നും
നിത്യം തുണയായി നിന്നൊളവൾ
എൻസുഖ ദു:ഖങ്ങളിൽ
പങ്കുചേർന്നവൾ
സർവ്വംസഹയാണെന്നുമവൾ

വീട്ടിലെ ജോലികളെല്ലാമവളൊരു
പ്രാർത്ഥനപോലെയായ്
ചെയ്തിടുന്നു
എന്റെകുഞ്ഞുങ്ങളെ
പോറ്റിവളർത്തി
എന്നെസ്നേഹിക്കാൻ
പഠിപ്പിച്ചവൾ

എൻസങ്കടങ്ങെളെ
സ്നേഹാർദ്രമായങ്ങ്
ഒപ്പിയെടുത്തൊരു
പൂനിലാവാണവൾ
ഞാൻ വൈകിയെത്തും
ദിനങ്ങളിലെന്നെ
വേഴാമ്പൽപോലെ
കാത്തുനിന്നോളവൾ

എൻകുടുംബത്തിൻ
തണലായി നിന്നവൾ
എൻജീവിതത്തിൻ വിളക്കാണവൾ
എന്റെ ആരോഗ്യത്തിനായവൾ
എത്രയോ
നോമ്പുകൾനോറ്റു
പ്രാർത്ഥിച്ചിടുന്നു

പാറപോലുള്ളൊരു
എൻഹൃദയത്തിനെ
മഞ്ഞുകണംപോലലിയിച്ചവൾ
നിന്റെ കടങ്ങൾ
ഞാനെങ്ങിനെവീട്ടിടും
ഈ ജീവിതത്തിൽ ഞാനന്ത്യംവരേ

എന്റെയാകാശവും
എന്റെപൊൻതിങ്കളും
സർവ്വംസഹയായ നീയല്ലയോ
നിന്നെ എനിക്കായി നൽകിയ
കാലമേ
നന്ദി ചൊല്ലുന്നു ഞാൻ നന്ദി നന്ദി

✍ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ