കണ്ണന് നൽകുവാൻ കാണിക്കയാണീ കദനങ്ങൾ നിറയുമെൻ ഹൃദയം. കനിവോടെ നീയെന്നെ നോക്കുന്ന നേരം കാളിന്ദി കണ്ണിൽ നിറയും, കണ്ണാ കദനങ്ങൾ പെയ്തങ്ങൊഴിയും.
കനിവോടെ നീയെന്നെ നോക്കുന്ന
നേരം
കാളിന്ദി കണ്ണിൽ നിറയും, കണ്ണാ
കദനങ്ങൾ പെയ്തങ്ങൊഴിയും.
കാർത്തികസന്ധ്യയിൽ
തൊഴുതു ഞാൻ നിൽക്കുമ്പോൾ
കോലക്കുഴൽ വിളി കേട്ടു.
കൺ കുളിർക്കെ നിന്നെ
കണ്ടുഞാൻ നിൽക്കുമ്പോൾ
കർപ്പൂരമെരിയുന്നു കണ്ണിൽ.
കണ്ണീർ മുത്തുകൾ
ചേർത്ത് കൊരുത്തൊരു
കാനന മാലയൊരുക്കി
കണ്ഠത്തിലണിഞ്ഞപ്പോൾ കണ്ണാ
നീയെന്നെ കൺ കോണിനാലേ
നോക്കി.
കണ്ണൻറെ ചുണ്ടിലെ പുഞ്ചിരി കണ്ടെൻ
കദനങ്ങളെങ്ങോ മറഞ്ഞു .
കൽക്കണ്ടത്തുണ്ടിൻറെ
മാധുര്യമായെൻറെ
കരളിൽ നിറഞ്ഞു കാർവർണ്ണൻ
കള്ളനവനെൻറെ കണ്ണൻ.