Tuesday, November 26, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (77) 'ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്ത്വം' ✍ പി. എം. എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (77) ‘ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്ത്വം’ ✍ പി. എം. എൻ.നമ്പൂതിരി

പി. എം. എൻ.നമ്പൂതിരി

ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്ത്വം

പ്രപഞ്ചരഹസ്യത്തിൽ ഇന്നത്തെ ശാസ്ത്രം അനാവരണം ചെയ്യുന്നതത്ത്വം Hologram Model ആണ്.ഒരു ഭാഗം മുഴുവൻ സാധനത്തിൻ്റേയും പ്രതീകത്വം വഹിക്കുന്ന ത്രിമാനത്തിലുള്ള ഭാഗമല്ല. ചതുർമാനപ്രപഞ്ചത്തിൻ്റെ ഒരു ബിന്ദു പ്രപഞ്ചത്തിൻ്റെ പൂർണ്ണ പ്രതികത്വം വഹിക്കുകയാണ്.ഈ ബിന്ദു (ജീശി) എന്നല്ല വിവക്ഷിക്കപ്പെടുന്നത്. ഇതിനെ സംഭവ ബിന്ദു എന്നാണ് ആപേക്ഷിക സിദ്ധാന്തം പറയുന്നത്. അപ്പോൾ നമ്മേ സംബന്ധിച്ച് നമുക്ക് അനുഭവപ്പെടുന്ന ഓരോ സംഭവവും പ്രപഞ്ചത്തിലും സംബവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുപോലെ നമുക്കു ചുറ്റുപാടും കാണുന്ന നിരീക്ഷകനായ കർത്താവിന് അനുഭവപ്പെടുന്ന ഓരോ സംഭവവും നമുക്ക് ഉള്ളതോ കഴിഞ്ഞതോ വരാൻ പോകുന്നതോ ആയ ഓരോ കാര്യങ്ങളേയും സൂചിപ്പിക്കുന്നത് യുക്തിയുക്തവും ശാസ്ത്രീയവുമാണ്. നിമിത്തങ്ങൾ ഇങ്ങനെയാണ് സാധൂകരിക്കപ്പെടുന്നത്. വാസ്തവത്തിൽ ജനിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ബ്രഹ്മാണ്ഡത്തിലെ ഗ്രഹങ്ങളുടെ ആകെപ്പാടെയുള്ള സ്ഥിതിവിശേഷം നിമിത്തങ്ങളുടെ ഒരു ആകത്തുക, ഒരു മഹാ നിമിത്തം മാത്രമാണ്. അങ്ങനെയൊരു സൂചകൻ മാത്രമാണ് ഇഷ്ടസ്ഥാനോ അനിഷ്ടസ്ഥാനോ ആയി നിൽക്കുന്ന ഗ്രഹം. ആകാശത്ത് എത്രയോ അകലെ നിൽക്കുന്ന വ്യാഴമോ ശനിയോ അല്ല നമ്മുടെ അനുഭവങ്ങളുടെ കാരണം. അവ നമ്മുടെ സ്ഥൂല സൂക്ഷ്മ ശരീരങ്ങൾക്കകത്തുനിൽക്കുന്ന കൊച്ചു വ്യാഴത്തേയും കൊച്ചു ശനിയേയും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.ആ കൊച്ചു വ്യാഴവും ശനിയുമാണ് നമ്മുടെ അനുഭവങ്ങൾക്ക് കാരണമാകുന്നത്. പക്ഷെ അവയുടെ വിന്യാസം ദേഹത്തെ നോക്കിയാൽ മനസ്സിലാവുകയില്ലല്ലോ. ആയത് ശരീരത്തിൻ്റെ ശരി പകർപ്പായതുകൊണ്ട് അതിൻ്റെ വിന്യാസ ഭേദങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്താൽ അനുഭവങ്ങൾ കൃത്യമായി പറയുകയും ചെയ്യാം എന്നതാണു് ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്ത്വം.

ഗ്രഹസ്ഥിതിയിലെ ലഗ്നം ഈ ഗ്രഹസ്ഥിതിയിൽ ഭൂമിയെ, അതായത് നിരീക്ഷകനെ അടയാളപ്പെടുത്തിയിട്ടില്ലല്ലോ. ആ നിരീക്ഷകൻ അഥവാ ജാതനാകുന്ന ശിശു തത്സമയത്ത് ഉദയം ചെയ്യുന്നു. അതിനാൽ തത്സമയത്ത് ഉദയംകൊള്ളുന്ന ഈ പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദു ഉദയബിന്ദു തന്നെയാണ്. ആ ഉദയബിന്ദുവിന് അഭിമുഖമായിട്ടാണല്ലോ നിരീക്ഷൻ്റെ അഥവാ ഭൂമിയുടെ സ്ഥാനം. വാസ്തവത്തിൽ 24 മണിക്കൂറിനുള്ളിൽ ഭൂസ്ഥാനായ ചുറ്റും കറങ്ങുന്നുവെന്ന്തോന്നുന്ന പ്രപഞ്ചത്തിൻ്റെ താൽക്കാലിക സ്ഥിതിയാണ് ഗ്രഹസ്ഥിതി. പക്ഷേ അതിൽ നിരീക്ഷകൻ്റെ സ്ഥാനം വഹിക്കുന്ന ഭൂമിയുടെ ആഭിമുഖ്യം പ്രതിഫലിയ്ക്കുന്നത് ഉദയ ബിന്ദു അഥവാ മൊത്തത്തിൽ ഉദയരാശിയാണ്. ആ ബിന്ദുവാണ് വാസ്തവത്തിൽ ലഗ്നം. ഇതു തന്നെയാണ് ജ്യോത്ശ്ചക്രത്തെ നിരീക്ഷകനും ജാതകനുമായി ബന്ധിപ്പിയ്ക്കുന്ന ബിന്ദു. ലഗ്നപദത്തിന് കൂട്ടി ചേർക്കുന്നത് എന്നാണ് അർത്ഥം. അപ്പോൾ ലഗ്നം അടയാളപ്പെടുത്തിയ ഗ്രഹസ്ഥിതിയിൽ ഭൂമിയും അടയാളപ്പെട്ടിരിയ്ക്കുകയാണ്. അതിനാൽ ഉദയലഗ്നം കുറിച്ച ഗ്രഹസ്ഥിതി ജാതകൻ്റെ സമ്പൂർണ്ണ ദേഹത്തിൻ്റെ അഥവാ കാലമാനം ചേർന്ന ദേഹത്തിൻ്റെ, അഥവാ സമ്പൂർണ്ണ ജീവിതത്തിൻ്റെ പ്രതിഫലനമായി ഭവിക്കുന്നു. അതിൻ്റെ ലഗ്നഭാവം തന്നിമിത്തം ദേഹത്തിൻ്റേയും മറ്റു 11 ഭാവങ്ങൾ ജീവിതത്തിൻ്റെ വിവിധ വശങ്ങളേയും സമ്പൂർണ്ണമായി പ്രതിനിധാനം ചെയ്യുകയാണ്. ധനം, സഹോദരന്മാർ, കുടുംബം, ബുദ്ധി, കർമ്മം, ലാഭ, പതനം തുടങ്ങിയ ജീവിതത്തിൻ്റെ വിവിധ വശങ്ങളെ അവ സൂചിപ്പിയ്ക്കുകയേ ചെയ്യുന്നുള്ളൂ. ഒരു വ്യക്തിയുടെ സമ്പൂർണ്ണ ജീവിതത്തിൻ്റെ എല്ലാ വശങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഈ ചക്രത്തിലെ ഗ്രഹങ്ങളുടെ തത്സമയത്തെ വിന്യാസം സൂക്ഷ്മമായി ചിന്തിച്ചാൽ ആ മനുഷ്യൻ്റെ തിക്താനുഭവങ്ങൾക്കുകാരണമായ സൂക്ഷ്മ ശക്തികളുടെ വിന്യാനക്രമമാണെന്ന് മനസ്സിലാക്കാം. അത് ആ മനുഷ്യൻ ജനിയ്ക്കുമ്പോൾ അനുഭവിയ്ക്കേണ്ടതായ പൂർവ്വാർജ്ജിത കർമ്മബന്ധങ്ങളെ ആശ്രയിച്ചിരിക്കുകയും ചെയ്യും. ആഗ്രഹവിന്യാസത്തിൻ്റെ ആകാശത്തിൽ ദൃശ്യമായ പ്രപഞ്ചത്തിൻ്റെ പടം എന്ന് പറയാവുന്ന ഗ്രഹസ്ഥിതി ദ്യോതിപ്പിയ്ക്കുകയും ചെയ്യുന്നുവെന്നാണ് ജ്യോതിശാസ്ത്ര തത്ത്വം.

പി. എം. എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments