തൃശൂർ :- തൃശൂർ വാടാനപ്പള്ളി നടുവിൽക്കര ബോധാനന്ദ വിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 85 വയസ്സുള്ള പ്രഭാകരനും ഭാര്യ കുഞ്ഞിപെണ്ണിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിലും ആണ് ഇന്നലെ കണ്ടെത്തിയത്. ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്.
പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് ഇവരെ പരിചരിച്ചിരുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും, കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു.