തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 80 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 8050 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 64400 രൂപയായി. ഇന്നലെ പവന് 64,320 രൂപയായിരുന്നു.
ഈ മാസം 5ന് 64,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
ഈ മാസത്തെ സ്വര്‍ണ വില പവനില്‍:
മാര്‍ച്ച് 1; 63,520
മാര്‍ച്ച് 2; 63,520
മാര്‍ച്ച് 3; 63,520
മാര്‍ച്ച് 4; 64,080
മാര്‍ച്ച് 5; 64,520
മാര്‍ച്ച് 6; 63,160
മാര്‍ച്ച് 7; 63,920
മാർച്ച് 8 ; 64,320
മാർച്ച് 9 ; 64,320
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.