തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760 രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. അന്തരാഷ്ട്ര സ്വർണവിലയും റെക്കോർഡ് വിലയിലാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതാണ് വില ഉയരാനുള്ള കാരണം. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളുമുണ്ട്.
ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.