Monday, May 12, 2025
Homeഇന്ത്യമുംബൈയിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

മുംബൈയിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

മുംബൈയിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. 27 കാരിയായ യുവതി മലാഡിലെ അമ്മയുടെ വസതിയിലായിരുന്നപ്പോഴാണ് 34 കാരനായ പ്രതി ആസിഡ് ഒഴിച്ചത്.

മുഖത്ത് പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 2019-ൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഭർത്താവിൻ്റെ അവിഹിതബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി യുവതി അമ്മയ്ക്കൊപ്പമായിരുന്നു താമസം. കൂടാതെ, തന്റെ ഭർത്താവ് തൊഴിൽ രഹിതനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി.

തുടർന്നാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. യുവാവിനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 124(2), 311, 333, 352 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ