Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംമാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം

മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം

പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജെക്ടിനായി തിരഞ്ഞെടുത്തത്.

ഐ സി എ ആര്‍ – ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹെദരാബാദ്, കോയിപ്രം ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് , പുല്ലാട് സര്‍ക്കാര്‍ മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോയിപ്രം ബ്ലോക്ക് എസ്‌സി ഓഫീസര്‍ മിനി എബ്രഹാം, ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മിനി സാറ കുര്യന്‍, പദ്ധതിയുടെ ദേശീയ സംഘാടകനായ ഡോ. വിഷ്ണുരാജ്, കോയിപ്രം സീനിയര്‍വെറ്റിനറി സര്‍ജന്‍ ഡോ. എ എസ് ബിജുലാല്‍, ഡോ. വി കെ വിനോദ്, ഡോ. അംബിക ദേവി, , ഹണിമ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ