Sunday, January 12, 2025
Homeകേരളംമലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് സ്ത്രീ മരിച്ചു.

മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് സ്ത്രീ മരിച്ചു.

മലപ്പുറം –മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ.

ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാക്കും. കൈകൾ സോപ്പുപയോഗിച്ച് കഴുകണം, യാത്രയ്‌ക്കു ശേഷം ഉടൻ കുളിക്കണം, ധാരാളം വെള്ളം കുടിക്കണം, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണം, ശരിയായ ചികിൽസ തേടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments