*വ്യാപാരികള്‍പ്രക്ഷോഭത്തിലേക്ക്;ഫെബ്രുവരി 15 ന് കടകളടച്ച് പ്രതിഷേധം*
തൃശൂര്‍ :വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭ രംഗത്തേക്ക്. പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോടു നിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജാഥ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും. അഞ്ചുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖമന്ത്രിക്കു നല്‍കും. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 15 ന് കടകളടച്ചിട്ട് പ്രതിഷേധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നു ഭാരവാഹികള്‍ പറഞ്ഞു.
പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തെരുവോരക്കച്ചവടത്തിന് പ്രത്യേക സോണ്‍ വേണം. ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി രണ്ടുകോടിയായും എഫ്എസ്എസ്എ പരിധി ഒരുകോടിയുമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ഹമീദ്, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ ബാബു കോട്ടായില്‍, സണ്ണി പൈംപിള്ളില്‍, സെക്രട്ടേറിയറ്റ് അംഗം എജെ റിയാസ് എന്നിവര്‍ പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️