🌼ചുണ്ടൽ
🍁ആവശ്യമായ സാധനങ്ങൾ
🍁കടല-ഒരു കപ്പ്
🍁വെള്ളം ആവശ്യത്തിന്
🍁ഉപ്പ് പാകത്തിന്
🍁മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🍁വെളിച്ചെണ്ണ-4ടീസ്പൂൺ
🍁കടുക്-ഒരു ടീസ്പൂൺ
🍁ഉണക്കമുളക്-2-3എണ്ണം
🍁പച്ചമുളക്-4എണ്ണം
🍁കറിവേപ്പില-1തണ്ട്
🍁തേങ്ങ-1/2 മുറി
🌼ഉണ്ടാക്കുന്ന വിധം
🍁എട്ടു മണിക്കൂർ കുതിർത്തു വച്ച കടല ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. പ്രഷർ പോയിക്കഴിഞ്ഞാൽ വെള്ളം ഊറ്റി വയ്ക്കുക.
🍁വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് യഥാക്രമം ഉണക്കമുളക്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റി വെന്ത കടലയും തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കുക. ഹെൽത്തി ചുണ്ടൽ തയ്യാർ.
ദീപ നായർ ബാംഗ്ലൂർ