Tuesday, September 24, 2024
Homeഅമേരിക്കപി.റ്റി . തോമസിന് യോങ്കേഴ്‌സ് സിറ്റിയുടെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ്

പി.റ്റി . തോമസിന് യോങ്കേഴ്‌സ് സിറ്റിയുടെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ്

അമേരിക്കയിലെ പൊതു ജീവിതത്തിൻ ഇടയിൽ സാമൂഹ്യാ സാംസ്‌കാരിക ആൽമീയ, യൂണിയൻ, tax prepartion മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രി പി.റ്റി . തോമസിന് യോങ്കേഴ്‌സ് സിറ്റിയുടെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് മേയർ മൈക്ക് സ്പാനോ സമ്മാനിച്ചു.

ഓഗസ്റ്റ് 14 നു യോങ്കേഴ്‌സ് സിറ്റി ഹാളിൽ നടന്ന ഇന്ത്യൻ പതാക ഉയർത്തൽ പരിപാടിയിൽ ആണ് പ്രസ്‌തുത അവാർഡ് നൽകിയത്. ഇന്ത്യൻ അമേരിക്കൻ കൌൺസിൽ ഓഫ് വെസ്റ്ചെസ്റ്റർ നേതൃത്വം നൽകിയ പരിപാടിയിൽ മേയർ സ്പാനോയെ കൂടാതെ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ഷെലി മേയർ, സ്റ്റേറ്റ് അസംബ്ലി അംഗം ശ്രി നദീർ സായെഗ്, ന്യൂ യോർക്ക് അസംബ്ലി സ്ഥാനാർഥി ശ്രി ജോൺ ഐസക്ക്, ചങ്ങനാശേരി എം ൽ എ ശ്രി ജോബ് മൈക്കിൾ, വെസ്റ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ ശ്രി ഹോസെ അലവറസ്, വെസ്റ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ കെൻ ജെങ്കിൻസ്, ന്യൂ യോർക്ക് ഗവർണറുടെ അസിസ്റ്റന്റ് സിബു നായർ ശ്രി ഹാരി സിംഗ്, ശ്രി ജഗദിഷ് മീറ്റെർ, ഡോക്ടർ വര്ഗീസ് എബ്രഹാം, ശ്രി ബിനോയ് തോമസ്, ശ്രി ജോളി ഈപ്പൻ, ശ്രി ജോസെൻ ജോസഫ്, ശ്രി ഗോപിനാഥ് കുറുപ്പ് തുടങ്ങിയവർ സന്നിഹരായിരുന്നു.

യോങ്കേഴ്‌സിൽ സ്ഥിതി ചെയുന്ന സൈന്റ്റ് തോമസ് മാർതോമ്മാ ഇടവകയുടെ സെക്രട്ടറി ആണ് ശ്രി തോമസ്. F I A, ഫൊക്കാന, ഫോമാ, ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്‌ലാൻഡ് (AMOR ), മലയാളീ അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് (MARC) ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ (HVMA ) ടൌൺ ഓഫ് രാമപ്പൊ ഇന്ത്യ ഹെറിറ്റേറ്ജ് അസോസിയേഷൻ (TRIHA) മുതലായ പല സഘ ടകളിൽ വിവിധ നിലകളിൽ നേതൃത്വം നൽകിയിട്ടുണ്ട്.

രാമപ്പൊ തിരുവല്ലാസഹോദരി നഗര ബന്ധം സ്ഥാപിക്കുന്നതിന് നേതൃത്വംനൽകിയത്‌ ശ്രി പി റ്റി തോമസ്ആണ്. ന്യൂയോർക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവിൽ സർവീസ് എംപ്ലോയീസ് അസോസിയേഷന്റെ (CSEA ) പ്രസിഡന്റ് ആയി 8 വർഷവും ട്രെഷറർ ആയി 7 വർഷവും സേവനം അനുഷ്ടിച്ചു. ഓഗസ്റ്റ് 9 നു പുന്റ കാന യിൽ വച്ച് നടന്ന ഫോമായുടെ ജനറൽ ബോഡി യോഗത്തിൽ എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് ആയി ഐ ക്യാ കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു എന്നത് ശ്രി പി റ്റി തോമസിനു സമൂഹത്തിൽ ഉള്ള അംഗീകാരത്തെചൂണ്ടി കാട്ടുന്നു.

Tax Preparation മേഖലയിൽ 40 വര്ഷം പൂർത്തിയാക്കി. വിവിധ സെമിനാറുകൾക്കു Zoom വഴിയും നേരിട്ടും നേതൃത്വം നൽകിയിട്ടുണ്ട്.

ഭാര്യ ശ്രിമതി മേരിക്കുട്ടി തോമസ് (ലീലാമ്മ) 2000 ൽ നിത്യതയിൽ പ്രവേശിച്ചു . 4 മക്കളും 9 കൊച്ചുമക്കളും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments