“മറ്റൊരുത്തനു ദ്രോഹം ചെയ്തിട്ട് എത്ര തന്നെ ദൈവത്തോട് പ്രാത്ഥിച്ചാലും നിങ്ങളുടെ പ്രാത്ഥനയ്ക്ക് ഫലമുണ്ടാകില്ല “
ശ്രീ ബുദ്ധൻ
ഓരോ വ്യക്തികൾക്കും അവരുടേതായ വിശ്വാസങ്ങളും, ആചാരങ്ങളുമുണ്ട്. പ്രാത്ഥന
മാനസികമായിട്ടുള്ള പിരിമുറുക്കങ്ങൾക്ക് ആശ്വാസമാണ്. എന്നാലൊരാളെ ദ്രോഹിക്കണമെന്ന ചിന്തയോടെ പ്രാത്ഥിച്ചാലതിനു പ്രതിഫലവും കിട്ടില്ല.
വ്യത്യസ്ഥതകൾ എല്ലാവരുടെയും നിലനില്പിനു തന്നെ അടിസ്ഥാനമാണ്. എല്ലാവരും ഒരേ കഴിവും ഒരേ ആശയവും, ഒരേ ചിന്താഗതിയും ആയിരുന്നാൽ ഒരു മാറ്റവും ലോകത്തിൽ സൃഷ്ടിക്കാൻ കാരണമാകില്ല.
ജീവിതത്തിൽ നേർവഴിയിൽ നടക്കുന്നവർക്കാണ് പ്രാത്ഥന ജീവിതംകൊണ്ട് പ്രയോജനമുണ്ടാകുകയുള്ളു. ഹൃദയത്തിൽ മറ്റുള്ളവരുടെ തകർച്ച മാത്രം ആഗ്രഹിച്ചു നടക്കുന്നവരെ നമ്മുടെ ചുറ്റുപാടും കാണാം. കുറ്റപ്പെടുത്തി അവരൊക്കെ ജീവിതത്തിലെന്തു നേടിയെന്ന് ചോദിച്ചാലൊന്നുമില്ലെന്നുള്ളതാണ്
യാഥാർഥ്യം.
മനുഷ്യരുടെ ജീവിതമോ, ആശയപരമായതോ ഏത് തരത്തിലുളള വ്യത്യസ്തതകളും പരസ്പരം അംഗീകരിക്കാനും, ഉൾക്കൊള്ളാനും ഓരോരുത്തരെയും അവരവരുടെ രീതികൾക്ക് വിടാനും, കൂടുതൽ ഒരാളുടെ ജീവിതത്തിലേയ്ക്ക് ചെന്നുകയറി അവർക്ക് ദ്രോഹം ചെയ്യാതെ സമാധാനത്തോടെ ജീവിക്കാനും എല്ലാവർക്കും സാധിക്കട്ടെ. പുനർചിന്തയോടെ സമാധാനം നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ