Logo Below Image
Tuesday, September 23, 2025
Logo Below Image
Homeഅമേരിക്കസെപ്റ്റംബർ 11 .ഒരു ഓർമ്മ പുതുക്കൽ.

സെപ്റ്റംബർ 11 .ഒരു ഓർമ്മ പുതുക്കൽ.

-പി പി ചെറിയാൻ

2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്.

യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ?

അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര…..

യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു. ഫോറൻസിക് സയൻസിന് പുതിയ മാനങ്ങൾ സൃഷ്ടിക്കപ്പെട്ടു.

വൺ വേർഡ് ട്രേഡ് സെന്റർ, “ഗ്രൗണ്ട് സീറോയും” പിന്നീട് ഫ്രീഡം ടവറുമായി മാറി…..

ദേശീയ അന്തർദേശീയ സുരക്ഷാ ബിസിനസിന്റെ ആഗോളവൽക്കരണവും, വിവരങ്ങളുടെയും ആശയവിനിമയത്തിന്റെയും ധൃത കൈമാറ്റവും, ദേശീയ അന്തർദേശീയ സുരക്ഷയുടെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു…. ചുരുക്കത്തിൽ പരസ്പര വിശ്വാസത്തിന്റെയും, വർണ്ണ വിവേചനത്തിനും പുതിയ മാനങ്ങൾ തെളിഞ്ഞു….

9-11 സംഭവിക്കുമ്പോൾ ഞാൻ ബർഗർ കിംഗ് കോർപ്പറേഷന്റെ, N.Y.C ഏരിയയുടെ ചുമതലയായിരുന്നു. 106, ലിബർട്ടി സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ബർഗർ കിങ്ങിന്റെ ലൊക്കേഷൻ, ന്യൂയോർക്ക് സിറ്റി പോലീസ് എവിഡൻസ് കളക്ഷൻ സെന്റർ H.Q ആയി മാറ്റിയിരുന്നു. വാളണ്ടിറായും ,കമ്പനിക്ക് വേണ്ടിയും എനിക്കും രാത്രിയും പകലും അവിടെ സഹായിക്കുവാനുള്ള സാഹചര്യമുണ്ടായി. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും പിന്നീട്, കൗൺസിലിംഗും മറ്റ് ഹെൽപ്പുകളും കമ്പനിയുടെ ഭാഗത്ത് നിന്നും സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. വളണ്ടിയർ വർക്ക് ചെയ്തിരുന്നു എല്ലാവർക്കും ധാരാളം അവാർഡും, ബഹുമതികളും കിട്ടിയിരുന്നു. നേരിൽ കണ്ടതും ഉണ്ടായ അനുഭവങ്ങളും എല്ലാം വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് ശേഷം F. B. I, റിക്വസ്റ്റ് അനുസരിച്ച് കമ്പനിയുടെ അനുവാദത്തോടുകൂടി ഞാൻ ഒരു മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. വളരെ വിശാലമായ സിനിമ തിയേറ്റർ പോലെയുള്ള ഒരു ഹാൾ . സ്ക്രീനിൽ കാണുന്ന ചിത്രങ്ങളിലുള്ള എന്തെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കാൻ പറ്റുമോ എന്നതിനായിരുന്നു ആ മീറ്റിംഗ്. ബ്ലാക്ക് ആൻഡ് വൈറ്റ് സാറ്റലൈറ്റ് ചിത്രങ്ങൾ ആയിരുന്നു കൂടുതലും. ചെറിയ ഫോട്ടോകൾ പോലും വളരെ വലുതാക്കിയതിനാൽ, ഗ്രൈൻസ് ഉള്ളതുകൊണ്ടും പലതും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പൊടിപടലങ്ങളുടെ ഇടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകൾ…..
ഒന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടു, 24 മണിക്കൂറും സാധാരണ തുറന്നു പ്രവർത്തിക്കുന്ന കോഫി~ ന്യൂസ് പേപ്പർ ~ലോട്ടോ സ്റ്റാൻഡ് പലതും അടഞ്ഞുകിടന്നിരുന്നു …….

എന്നെ അസിസ്റ്റ് ചെയ്ത ഓഫീസറൂമായി ഈ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു… പ്രത്യേകിച്ചൊരു മറുപടിയും കിട്ടിയില്ല. എന്റെ ചെറിയ ജീവിതത്തിലെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിൽ ഒന്ന്….2001, സെപ്റ്റംബർ 11, ഒരു ഓർമ്മ പുതുക്കൽ…..

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com