ബെംഗളൂരു : ബെംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും ക്രീയേറ്റീവ് ആർട്ടിസ്റ്റുമായ ഡോ. പ്രേംരാജ് കെ കെ തന്റെ ഏറ്റവും പുതിയ നോവൽ – ഓർമ്മയിലൊരു വസന്തം , ചെറുകഥാ സമാഹാരം – മഴമേഘങ്ങളുടെ വീട് എന്നിവ സ്വയം പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന 22 ന് (ഫെബ്രുവരി 22 , 2025 ) ഇന്ദിരാനഗറിലെ റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
പതിനാറ് കഥകൾ പറയുന്ന “മഴമേഘങ്ങളുടെ വീട് ” എന്ന ചെറുകഥ സമാഹാരം വായനക്കാരെ വ്യത്യസ്ഥമായ ലോകത്തേക്ക് കൊണ്ടുപോവുകയും തീക്ഷ്ണമായ വികാര വിചാരണങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യും. അപ്രതീക്ഷതമായ കഥാന്ത്യം പ്രേംരാജ് കെ കെ യുടെ കഥകളുടെ സവിശേഷതയാണ്. ഇതിലെ കഥകളെല്ലാം വായനക്കാരോട് സംവദിക്കുന്ന രീതി ഇതിലെ കഥകളെ കഥയുടെ മറ്റൊരു തലത്തിലേക്ക് കഥാലോകത്തെ നയിക്കുന്നു. കഥകൾ പറയുന്ന രീതിയാണ് മറ്റുള്ള കഥാകാരിൽ നിന്നും പ്രേംരാജിനെ വ്യത്യസ്തനാക്കുന്നത്.
“ഓർമ്മയിലൊരു വസന്തം” – തികച്ചും ഒരു നോവലിന്റെ ആഖ്യാനരീതിതന്നെയാണ് ഇതിനുള്ളത്, എന്നാൽ ഇതിലെ കഥയ്ക്ക് പ്രത്യേകതയുണ്ട്. തൊണ്ണൂറുകളിലെ ഒരു പാരലൽ കോളേജിന്റെ അന്തരീക്ഷത്തിൽ നടക്കുന്ന ചില രസകരമായതും മനസ്സിനെ നോവിക്കുന്നതുമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ നോവൽ . വായനക്കാർക്ക് തികച്ചും ആസ്വദിക്കാൻ ഉതകുന്ന രീതിയിലാണ് ഈ കൃതി സൃഷ്ടിച്ചിരുക്കുന്നത്.
പ്രേംരാജ് കെ കെ മുമ്പ് കൃതികളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്വയംതന്നെയാണ്. ഈ രണ്ടു കൃതികളും ഡിസൈൻ ചെയ്തതും പ്രസിദ്ധീകരിക്കുന്നതും അങ്ങനെത്തന്നെയാണ്. വായനക്കാരുടെ നിസ്വാർത്ഥ സഹകരണം ഉണ്ടെങ്കിലേ ഇതുപോലുള്ള കഥാകാരന്മാർ തുടർന്നും അവരുടെ സർഗസൃഷ്ടികൾ നടത്തുകയുള്ളു, നടത്താൻ കഴിയുകയുള്ളൂ.
അവാർഡുകൾക്കും അനുമോദനങ്ങൾക്കും പിന്നാലെ പോകാതെ സാഹിത്യ സുഷ്ടി തന്റെ ജീവിതചര്യയായി ഏറ്റെടുത്ത് സ്വയം കണ്ടെത്തിയ എഴുത്തിന്റെ വഴികളിലൂടെ മുന്നോട്ട് അതിവേഗം സഞ്ചരിക്കുകയാണ് ഡോ. പ്രേംരാജ് കെ കെ .
ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രേംരാജ് കെ കെ യുടെ നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. (ഷിമോഗയിലെ പ്രഭാകരൻ കെ യാണ് കന്നഡ പരിഭാഷകൻ ) . ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രേംരാജ് കെ കെ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.
എഴുത്തിന്റെ വഴി സ്വയം വെട്ടിത്തെളിച്ച് മുന്നേറുന്ന ഈ കഥാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു,
പുസ്തക പ്രകാശനം : 22 ഫെബ്രുവരി , ഉച്ചതിരിഞ്ഞ് 2.30 മുതൽ 6 മണിവരെ – റോട്ടറി ക്ലബ്ബ് , ഇന്ദിരാനഗർ, ബെംഗളൂരു.