Wednesday, December 25, 2024
Homeഅമേരിക്കഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) സംസ്കാരം മാർച്ച് 28 ന് വ്യാഴാഴ്ച

ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) സംസ്കാരം മാർച്ച് 28 ന് വ്യാഴാഴ്ച

ജിജു കുരുവിള (JK)

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046)

കോന്നി കക്കുന്നത്ത് സ്കറിയ ജോർജിൻ്റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ  ലാൻസിയാണ് ഭാര്യ. നിയാ (അമ്മുക്കുട്ടി) ആണ് ഏക മകൾ. ശോഭ & സുബിൻ ഏബ്രഹാം, സിജി & ഷാന്റോ മാത്യു (സഹോദരങ്ങൾ)

Live Telecast: https://aerodigitalstudio.com/live or https://www.youtube.com/c/TheAerodigitalstudio/live

വാർത്ത: ജിജു കുരുവിള (JK)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments