ഏകദേശം മൂന്നാം മാസക്കാലത്തോളം നീണ്ടു നിൽക്കുന്ന അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ‘മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ’ ഐശ്വര്യസമ്പൂർണ്ണമായ തുടക്കം കുറിക്കുന്നു.
ഓഗസ്റ്റ് ഒൻപതാം തീയതി ശനിയാഴ്ച പതിനൊന്നു മണിയോടുകൂടി ആഘോഷങ്ങൾ ആരംഭിക്കും. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യക്കു പുറമേ, കണ്ണിനും കാതിനും കുളിർമയേകുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിയറയിൽ അണിഞ്ഞൊരുങ്ങുന്നത്.
വർണ്ണശബളമായ പൂക്കളം, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കൂടി മാവേലിമന്നനെ എതിരേൽക്കുന്ന ഘോഷയാത്ര, യുവതികളുടെ തിരുവാതിര നൃത്തം തുടങ്ങിയവയ്ക്കു ശേഷം, യുവജനങ്ങളുടെ നൃത്തച്ചുവടുകളും ഇമ്പമാർന്ന ഗാനാലാപന ങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
2620 വാഷിംഗ്ടൺ റോഡിൽ സ്ഥിതി ചെയ്യുന്ന ക്നാനായ കമ്യൂണിറ്റി സെൻറർ ആണ് ആഘോഷ വേദി.
‘അമ്പതിലധികം സ്പോൺസേഴ്സ്’ ഇതിനോടകംതന്നെ സാമ്പത്തിക പിന്തുണ നൽകിയത് ‘മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ’യുടെ പ്രവർത്തന പാരമ്പര്യത്തിനുള്ള ഒരു അംഗീകാരം ആണ്.
വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാനുള്ള സീറ്റുകൾ ഉറപ്പു വരുത്തുവാൻ ഭാരവാഹികളുമായി ബന്ധപ്പെടുക !