Logo Below Image
Friday, June 20, 2025
Logo Below Image
Homeഅമേരിക്കഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 25 മുതൽ 2025...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 മെയ് 25 മുതൽ 2025 മെയ് 31 വരെ). ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

മേടം:- (അശ്വതി, ഭരണി കാര്‍ത്തിക “1”)
തൊഴില്‍പരമായി ഉന്നതി,സ്ത്രീകള്‍ക്ക് അംഗീകാരം,ആത്മവിശ്വാസം ക്കൂടുതല്‍,ബന്ധുജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ ഉണ്ടാകും, ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിട.
ഇടവം:- (കാര്‍ത്തിക”2,3,4 “, രോഹിണി,മകയിരം”1,2”)

സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്‌,വിദേശ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും, ധനസുഖം അനുഭവിക്കും, സംഘര്‍ഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും.

മിഥുനം:- (മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 “)

മദ്ധ്യാഹ്നം വരെ പണച്ചെലവും സമയ നഷ്ടം, ബന്ധുക്കളുടെ എതിര്‍പ്പുകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം,രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ഇടവരും.

കര്‍ക്കടകം:- (പുണര്‍തം “4”,പൂയം ,ആയില്ല്യം)
സായഹ്ന ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും, ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക,സന്താനങ്ങളെക്കൊണ്ട് കഷ്ടത അനുഭവിക്കാനിട,അഗ്നി ഭയവും ജലഭയവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങം:- (മകം, പൂരം, ഉത്രം “1”)
അന്യദേശ വാസം , ദൂരയാത്ര, ദൈവീക ചിന്ത ഉടലെടുക്കും, രോഗമുക്തി, വരുമാനത്തിന്‍റെ ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുക, പൊതുജന പിന്തുണ വര്‍ദ്ധിക്കും.
കന്നി:-  (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)

വാക്ക് പാലിക്കാന്‍ സാധിക്കും, കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സഹോദര ഗുണം, കുടുംബ സുഖം, അവിചാരിത ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും,അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും.

തുലാം:-  (ചിത്തിര”3,4″, ചോതി, വിശാഖം”1,2,3″)

ബാദ്ധ്യതകള്‍ തീര്‍ക്കും,ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും,ജനപ്രീതി, മനസ്സുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും,വിദേശത്ത് തൊഴിലില്‍ ശോഭിക്കാന്‍ കഴിയും.

വൃശ്ചികം:-  (വിശാഖം,”4″അനിഴം, തൃകേട്ട)

സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി,യാത്ര കൊണ്ട് ഗുണം,വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം,വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവരും,ദാമ്പത്യസുഖം ലഭിക്കും.

ധനു:- (മൂലം,പൂരാടം,ഉത്രാടം”1″)

സമാധാനം തിരികെ കിട്ടും,സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം,ധനത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല,രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും,തര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കേണ്ടി വരും.

മകരം:- (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)

ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും,തൊഴില്‍ പരാജയം,പ്രണയ കാര്യങ്ങളില്‍ ദുഃഖം,ആഡംബരത്തിനായി പണം ചെലവഴിക്കും,ആഡംബരത്തിനായി പണം ചെലവഴിക്കും.

കുംഭം:- (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)

മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും,വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്,കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും,വാക്ക് പാലിക്കാന്‍ സാധിക്കാത്തതു മൂലം ദുരിതങ്ങള്‍.

മീനം:- (പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി)

സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ