Thursday, January 2, 2025
Homeഅമേരിക്കപ്രസിഡന്റ് ഇലക്ഷനിൽ അബോർഷനും മുഖ്യ വിഷയമായി

പ്രസിഡന്റ് ഇലക്ഷനിൽ അബോർഷനും മുഖ്യ വിഷയമായി

കോര ചെറിയാൻ

ഫിലാഡൽഫിയാ, യു.എസ്.എ.: അമേരിയ്ക്കൻ പ്രസിഡന്റ് ഇലക്ഷനിലെ മുഖ്യസ്ഥാനാർത്ഥികളായ മുൻ അമേരിയ്ക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ്റ് കമലാ ഹാരിസിന്റെയും മുഖ്യവിഷയം അബോർഷൻ നിയമ നിർമ്മാണമായി അമേരിയ്ക്കൻ ജനതയ്ക്കുതോന്നിയ്ക്കുന്നു. ഗർഭിണിയായ യുവതിയുടെ ചിന്താഗതിയെ നിശേഷം നിരാകരിച്ചു ഉദരത്തിൽ ഉദയം ചെയ്ത‌ ഗർഭ ശിശുവിൻ്റെ ജീവിയ്ക്കുവാനുള്ള അവകാശത്തെയും ആഗ്രഹത്തേയും അവഗണിയ്ക്കണമെന്നോ അനുകൂലിയ്ക്കണമെന്നോ ഉള്ള ഭിന്നാഭിപ്രായങ്ങൾ തമ്മിലുള്ള വാദപ്രതിവാദം അമേരിയ്ക്കൻ രാഷ്ട്രീയപാർട്ടി അംഗങ്ങളും അശേഷം രാഷ്ട്രീയം ഇല്ലാത്ത സാധാരണ ജനങ്ങളും പരസ്‌പരമായും സംഘടിതമായും വർഷങ്ങളായി നടക്കുന്നു.

1973-ലെ അമേരിയ്ക്കൻ സുപ്രീംകോർട്ട് റോ വേഴ്‌സസ് വെയ്‌ഡ് കേസ് വിധിപ്രകാരം അബോർഷൻ നടത്തുന്നതിനോ ഗർഭശിശുവിനെ പരിരക്ഷിയ്ക്കുന്നതിനോ ഉള്ള പരമാധികാരം ഗർഭിണികൾക്കു നൽകിയെങ്കിലും വിരുദ്ധരുടെ പ്രതിക്ഷേധപ്രകടനങ്ങൾ അന്തമില്ലാതെ തുടരുന്നു. സർക്കാർ തല ത്തിൽനിന്നും ഔദ്യോഗിക തലത്തിൽനിന്നും വിഭാവനയിലും ഉപരിയായ സാമ്പത്തിക സഹായം ഗർഭിണികൾക്കും നവജാത ശിശുവിനും അമേരിയ്ക്കയിൽ ലഭിക്കുന്നുണ്ടെങ്കിലും അബോർഷൻസ് വർദ്ധിയ്ക്കുകയാണ്.

2020-ൽ ഇവിടെ 9.30 ലക്ഷം അബോർ ഷൻ നടന്നതായും 2023-ൽ 10.27 ലക്ഷം ആയി വർദ്ധിച്ചതായും വിസ്കോൺസിൻ സ്റ്റേറ്റിലെ അബോർഷൻ പ്രൊവിഷൻ സ്റ്റഡി വെളിപ്പെടുത്തുന്നു. പല സംസ്ഥാനങ്ങളിലും അബോർ ഷന് വ്യക്തമായ നിയന്ത്രണം ഉണ്ടെങ്കിലും ഗർഭഛിദ്രത്തിനുവേണ്ടി നിബന്ധനകൾ ലളിതമായുള്ള നഗരങ്ങളിലേയ്ക്ക് ഗർഭിണികൾ പോകുന്നു. 141.7 കോടി ജനസംഖ്യയുള്ള ഇൻഡ്യയിൽ പ്രതിവർഷം ശരാശരി 1.66 കോടി അബോർഷൻ നടക്കുന്നതായി റീജണൽ ആൻ്റ് സബ് റീജണൽ ഡേറ്റ ഫോർ ഏഷ്യയിലെ 2023-ലെ റിപ്പോർട്ടിൽ പറയുന്നു. ഇൻഡ്യയിലെയും അമേരിയ്ക്കയിലേയും ജനസംഖ്യ അനുപാതത്തിൻപ്രകാരം ഇൻഡ്യയിലെ അബോർഷൻസ് ഏകദേശം 17 മടങ്ങ് വർദ്ധനവിലാണ്.

ഇൻഡ്യയിലെ അബോർഷൻസ് ഏകദേശം 17 മടങ്ങ് വർദ്ധനവിലാണ്.

അമേരിയ്ക്കയിലെ ഗർഭനിരോധന സംവിധാനങ്ങളും ഇൻഡ്യയിലെ പരിമിതമായ സംവിധാനങ്ങളും തമ്മിലുള്ള വ്യതിയാനം വളരെയാണ്. ഗർഭനിരോധന ഔഷധങ്ങളുടെ അഭാവവും സാമ്പത്തിക പരാധീനതയും മൂലം ഗർഭധാരണം ഇൻഡ്യയിൽ അധികമാണ്. ഇൻഡ്യ ഉൾപ്പെടെ സൗത്ത് ഈസ്റ്റ് മേഖലയിൽ 2015-2019 കാലഘട്ടത്തിൽ അപ്രതീക്ഷിത ഗർഭധാരണം 21 ശതമാനം കുറയുകയും അബോർഷൻ 21 ശതമാനം വർദ്ധിച്ചതായും ന്യൂയോർക്കിലുള്ള ഗട്ട്‌മാച്ചർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ പറയുന്നു..

അമേരിയ്ക്കൻ അബോർഷൻസ് വർദ്ധിച്ചതിനാൽ 2020-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 33 കോടി 15 ലക്ഷത്തിൽനിന്നും 4 വർഷങ്ങൾക്കുശേഷം 2024 ജനുവരിമാസ തുടക്കത്തിൽ വെറും 44 ലക്ഷം മാത്രം ഉയർന്ന് 33 കോടി 59 ലക്ഷമായി സ്ഥിരീകരിയ്ക്കപ്പെട്ടു.

ഹോമിയോപതി ഡോക്ടേഴ്‌സും ആയുർവേദ ഡോ‌ക്ടേഴ്‌സും ‘പൊടികൈ’ ചികിത്സകൾ നടത്തുന്ന നാട്ടുവൈദ്യന്മാരും അനിയന്ത്രിതമായി നടത്തുന്ന അബോർഷൻ സിൻ്റെ രേഖകൾ ഇൻഡ്യൻ ഗവർമെൻ്റ് തലത്തിലും അറിയപ്പെടുന്ന നിബന്ധനകൾ ഉണ്ടാകണം.

കോര ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments