മലയോരങ്ങളിൽ
വെള്ളവും വളവുമില്ലാതെ
തഴച്ചുവളർന്നു
പുഷ്പ്പിച്ചു
പലവർണ്ണങ്ങളിൽ.
പാരിൽസുഗന്ധം
പരത്തി
വിലസിടുന്നു കാട്ടുപൂക്കൾ
മനോജ്ഞമല്ലെങ്കിലുമീക്കൊമ്പിൽ
പൂവിട്ടാലെത്രമനോഹരി.
കാടിനഴകേഴും
വർണ്ണങ്ങളാൽ പൂത്തു വിലസിടും
കാട്ടുപൂക്കൾ
കുഞ്ഞിളം കാററുവന്നു
തഴുകിത്തലോടി
കാട്ടുപൂവിൻകാതിൽ പ്രണയ-
മോതി കടന്നുപോയി.
വണ്ടുകൾ പൂമ്പാറ്റകൾ പലതരം പാറി
വന്നു
പൂവിൻ മധുനുകരാനായ്.
വഴിപോക്കർ എല്ലാരും
നോക്കിനിന്നു. സൗന്ദര്യം തുളുമ്പും
പുഷ്പങ്ങളെ
സൗന്ദര്യമാസ്വദിച്ചങ്ങു നിന്നു.
പടവുകളെല്ലാം പൂവിതറി
മഞ്ഞപ്പരവതാനി വിരിച്ചപ്പോലെ
കണ്ണിനഴകെഴും പൂവല്ലയൊ
സൗന്ദര്യം ഏറെയുണ്ടുതാനും
തലയിലാരും ചൂടില്ലയെന്നെ.
മണമുണ്ട് ഗുണമുണ്ട്
കാട്ടുപൂവായതാണെൻ്റെ കുറ്റം ..