Logo Below Image
Monday, May 5, 2025
Logo Below Image
Homeകഥ/കവിതകനവിലെ പ്രണയം (കവിത)✍ അനിത മുകുന്ദൻ

കനവിലെ പ്രണയം (കവിത)✍ അനിത മുകുന്ദൻ

അനിത മുകുന്ദൻ

കനവിലൊരു പ്രണയം കഥപറഞ്ഞു
കടൽ പോലെ മെല്ലവേ
അല ഞൊറിഞ്ഞു
അരികിലൊരു മാത്ര നിൻ
സാമിപ്യമെന്നുടെ
ഹൃദയ മലർവാടിയിൽ വാസന്തമായ്.

കദന ശിഖരങ്ങളിൽ
കവിതയാം പൂക്കളാൽ
പ്രണയമൊരു വിസ്മയം തൂകി
നിൽപ്പൂ…

നിലാവിന്റെ നവ്യമാം ഒളി ചിതറവേ
കിനാവിന്റെ തേരേറി മനമുയരവേ
നിശാഗന്ധി സൗരഭ്യ ഗതിതിരയവേ
കനവിലെൻ പ്രണയവും എത്ര ഹൃദ്യം.

അതാ.. രാത്രി മാഞ്ഞു
നിശാപ്പൂവടർന്നു
നിലാവും മടങ്ങി, നിദ്രയും നീങ്ങി
മനസ്സിന്റെ ജാലകപ്പഴുതിലൂടല്ലോ…
കനവിലെ പ്രണയവും എന്നെ മറന്നു.

മനച്ചെപ്പിനുള്ളിലായ് ഞാൻ കാത്തു
വെച്ച
മഴത്തുള്ളി പോലെകിനാവുകളെ ല്ലാം
മിഴിപ്പൂക്കളായിന്നു വീണുടഞ്ഞു
കിനാവിന്റെ തീരവും പോയ്‌ മറഞ്ഞു..

✍️അനിത മുകുന്ദൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ