Monday, December 23, 2024
Homeനാട്ടുവാർത്തഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിശീലന പരിപാടി ഉദ്ഘാടനം നടന്നു

ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിശീലന പരിപാടി ഉദ്ഘാടനം നടന്നു

പത്തനംതിട്ട — ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പിലാക്കും എന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാമൂഹ്യനീതിവകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളുടെ കെയര്‍ടേക്കര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങള്‍ പത്തനംതിട്ട ജില്ലയിലാണ് എന്നും വൃദ്ധമാതാപിതാക്കള്‍ സ്വന്തംഭവനങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട് വൃദ്ധസ്ഥാപനങ്ങളില്‍ അഭയംതേടുമ്പോള്‍ അവര്‍ക്ക് അവകാശ അധിഷ്ഠിതമായ സേവനങ്ങളും പരിചരണങ്ങളും പുനരധിവാസം പ്രവര്‍ത്തനങ്ങളും ഫലപ്രദമായ രീതിയില്‍ നടത്തുന്നതിന് ജില്ലാപഞ്ചായത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പരിശീലനപരിപാടിയില്‍ ക്ഷേമസ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ഉറപ്പുവരുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് പത്തനംതിട്ട ജില്ലാസാമൂഹികനീതി ഓഫീസര്‍ ബി.മോഹനന്‍ ക്ലാസ് നയിച്ചു .വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോക്ടര്‍ എസ്.നയന, പാലിയേറ്റീവ് നേഴ്സ് എസ്.ആശ, പാല്ലിയേറ്റീവ് കോര്‍ഡിനേറ്റര്‍ അനു, ഡയറ്റീഷ്യന്‍ ശിഖഗോപിനാഥ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ പുനലൂര്‍ സോമരാജന്‍ , ബി.മോഹനന്‍, ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

Most Popular

Recent Comments