വയനാട് വാളാട് പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അപകടത്തിൽപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കളപ്പുരക്കല്‍ ബിനീഷിന്റെ മകന് ക്രിസ്റ്റി (14), കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകൻ അജിൻ (15) എന്നവരാണ് മരിച്ചത്. ക്രിസ്റ്റി ഒൻപതാംക്ലാസ് വിദ്യാർത്ഥിയും അജിൻ പത്താംക്ലാസ് വിദ്യാർത്ഥിയുമാണ്.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കരച്ചില് കേട്ട് ഓടിയെത്തിയെ നാട്ടുകാരും വാളാട് റസ്ക്യു ടീം അംഗങ്ങളും ഉടന്‍ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്. അജിന് കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയും ക്രിസ്റ്റി കണിയാരം ഫാ. ജികെഎംഎച്ച്എസ് വിദ്യാർത്ഥിയുമാണ്.